മെട്രോ യു.ഡി.എഫിെൻറ പദ്ധതി, അവകാശവാദങ്ങള്‍ ജാള്യം മറയ്ക്കാന്‍ --പി.ടി.തോമസ് എം.എല്‍.എ മെട്രോ റെയില്‍ ആലോചന നടത്തുമ്പോള്‍പോലും ശക്തമായ എതിര്‍പ്പുകളാണ് പല ഭാഗത്തുനിന്നും ഉയര്‍ന്നത്. എന്നാല്‍ എതിര്‍പ്പുകളെയെല്ലാം അതിജീവിക്കാന്‍ മുൻകൈയെടുത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്. ഇപ്പോള്‍ ചിലര്‍ മെട്രോമാന്‍ ഇ.ശ്രീധരനെപ്പറ്റിയും ഡി.എം.ആര്‍.സിയെപ്പറ്റിയും അവകാശവാദങ്ങളുന്നയിക്കുന്നുണ്ട്. യഥാർഥത്തില്‍ ഏറ്റെടുത്ത മറ്റു നിരവധി ജോലികള്‍ നിര്‍വഹിക്കാനുണ്ടായിരുന്നതുകൊണ്ട് ഡി.ആര്‍.സിക്കും ഇ.ശ്രീധരനും കൊച്ചിയിലേക്ക് വന്ന് ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിെൻറ ദേശീയ നേതാക്കളെയും പ്രധാനമന്ത്രി അടക്കമുള്ളവരെയും രംഗത്തിറക്കി ഇ.ശ്രീധരനുമായും ഡി.എം.ആര്‍.സിയുമായും ബന്ധപ്പെടുത്തിയത് മുന്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ശ്രീധരനെ കൊച്ചി മെട്രോയുടെ ചുമതലയേല്‍പ്പിക്കാതിരിക്കാന്‍ പല ശ്രമങ്ങളുണ്ടായിരുന്നുവെന്നും തങ്ങള്‍ സമരം നടത്തിയത് കൊണ്ടാണ് അദ്ദേഹം കൊച്ചി മെട്രോയുടെ ചുമലത ഏറ്റെടുത്തതെന്നുമുള്ള ചിലരുടെ അവകാശവാദം ജാള്യം മറച്ചുവെക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിെൻറയും രാജ്യാന്തര സ്റ്റേഡിയത്തിെൻറയും ഏറ്റവുമൊടുവില്‍ മെട്രോ റെയിലിെൻറയും കാര്യത്തിൽ തുടക്കത്തില്‍ പല തടസ്സവാദങ്ങളുമുന്നയിക്കാന്‍ ശ്രമിച്ചവര്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ അതിെൻറ മുന്‍പന്തിയില്‍നിന്ന് വക്താക്കളായി മാറുന്നത് വളരെ കാലമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിെൻറ വികസനസംസ്‌കാരം ആവിഷ്‌കരിച്ചതും നടപ്പാക്കിയതും യു.ഡി.എഫ് സര്‍ക്കാറുകളാണ്. യു.ഡി.എഫ് സര്‍ക്കാറുകളുടെ നയസമീപനങ്ങളെ മുച്ചൂടും എതിര്‍ക്കുകയായിരുന്നു ഇടതു പാര്‍ട്ടികള്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളമായാലും മറ്റു വികസനങ്ങളായാലും ഞങ്ങളുടെ മൃതശരീരത്തിലൂടെ ചവിട്ടി മാത്രമേ വരാന്‍ അനുവദിക്കുകയുള്ളൂവെന്ന് ശാഠ്യംപിടിച്ച് വികസനത്തിന് വഴിമുടക്കിയവര്‍ക്കുള്ള മറുപടിയാകും മെട്രോ റെയില്‍ ഉദ്ഘാടനത്തിലൂടെ കേരളം കാണാന്‍ പോകുന്നത്. തെറ്റായ സമീപനങ്ങളില്‍നിന്ന്, പ്രത്യേകിച്ച് വികസനങ്ങളുടെ കാര്യത്തിലെങ്കിലും സി.പി.എംപോലെയുള്ള പാര്‍ട്ടികള്‍ മാറിനില്‍ക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ ഭരണത്തിലുള്ളതുകൊണ്ട് കുെറ വികസനങ്ങളാകാമെന്ന സമീപനം നല്ലതുതന്നെ. പക്ഷേ, സര്‍ക്കാര്‍ ഏതായാലും ജനങ്ങൾക്ക് ഉപകാരപ്രദമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന പൊതുസമീപനം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ രാജ്യത്ത് പുരോഗതിയുണ്ടാകൂ. ആലുവ മുതല്‍ പാലാരിവട്ടം വരെ ഓടുന്ന മെട്രോ, ഏറ്റവും അടുത്തുതന്നെ മഹാരാജാസ് കോളജ്വരെയും അവിടെനിന്ന് പേട്ടവരെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ഥ്യമാക്കണം. അതോടൊപ്പം പാലാരിവട്ടം- ഇന്‍ഫോപാര്‍ക്ക് ലൈനിെൻറ നിർമാണവും അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ തടസ്സവും നീക്കി പദ്ധതി വേഗത്തിലാക്കാന്‍ എല്ലാവരുടെയും കൂട്ടായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.