പട്ടികജാതി വിദ്യാർഥികളുടെ വിജയശതമാനം വർധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി പരിഗണിക്കുന്നു

നെടുമ്പാശ്ശേരി: പട്ടികജാതി-വർഗ വിദ്യാർഥികളുടെ വിജയശതമാനം വർധിപ്പിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് പ്രത്യേക പദ്ധതി പരിഗണിക്കുന്നു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ് ടുവിലും മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ പട്ടികജാതി--വർഗ വിദ്യാർഥികളുടെ എണ്ണം 2.27 ശതമാനം മാത്രമാണ്. വിവിധ മോഡൽ െറസിഡൻഷ്യൽ സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തും. ഏതെങ്കിലും വിഷയങ്ങളിൽ വിദ്യാർഥികൾ പിന്നാക്കമാണെങ്കിൽ അവർക്ക് പ്രത്യേക ട്യൂഷൻ നൽകുന്നതടക്കം പദ്ധതിയിലുൾപ്പെടുത്താനാണ് ആലോചന. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പട്ടികജാതി-വർഗ വനിതകൾക്ക് കുറഞ്ഞ നിരക്കിൽ താമസിക്കാൻ കഴിയുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലുകളും പരിഗണിക്കുന്നുണ്ട്. വലിയ ശമ്പളമില്ലാതെ ജോലിചെയ്യുന്ന വനിതകൾ താമസസൗകര്യം കണ്ടെത്താനും മറ്റും വിഷമിക്കുന്ന സാഹചര്യം കണക്കിലെടുത്താണിത്. മോഡൽ െറസിഡൻഷ്യൽ സ്കൂളുകളിൽ മെച്ചപ്പെട്ട ഭക്ഷണം വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥരോട് ഇടക്കിടെ മോഡൽ െറസിഡൻഷ്യൽ സ്കൂളുകൾ സന്ദർശിച്ച് പോരായ്മകൾ വിലയിരുത്തി പരിഹാരം നിർദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.