ശ്രീവത്സം ഗ്രൂപ്​: യു.ഡി.എഫ്​ നേതാക്കൾക്കെതിരായ കള്ളപ്രചാരണം അപഹാസ്യം ^എം. ലിജു

ശ്രീവത്സം ഗ്രൂപ്: യു.ഡി.എഫ് നേതാക്കൾക്കെതിരായ കള്ളപ്രചാരണം അപഹാസ്യം -എം. ലിജു കായംകുളം: കായംകുളം നഗരസഭ പരിധിയിൽ ശ്രീവത്സം ഗ്രൂപ്പിന് അനധികൃത നിർമാണത്തിന് ഒത്താശ ചെയ്ത സി.പി.എം നേതൃത്വം യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ളപ്രചാരണം നടത്തുന്നത് അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്ക് കൂട്ടുനിൽക്കുകയും പ്രതിപക്ഷ നേതാക്കൾക്കെതിരെ അപവാദപ്രചാരണം നടത്തുകയും ചെയ്യുന്ന അപവാദ വ്യവസായമാണ് ഇടതുകക്ഷികൾ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.ആർ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. മങ്ങാട്ട് രാജേന്ദ്രൻ, അഡ്വ. എ. ത്രിവിക്രമൻ തമ്പി, എൻ. രവി, അഡ്വ. ഇ. സമീർ, പത്തിയൂർ ശ്രീജിത്ത്, പി.ആർ. പ്രകാശൻ, ടി.ഡി. രാജൻ, എൻ.എസ്. സന്തോഷ്, ഇല്ലത്ത് ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു. ഇ.എൻ. ഹർഷകുമാർ, ചവറ ജയകുമാർ, എ.എം. ജാഫർ ഖാൻ, കെ.എ. മാത്യു, അരൂർ മനോജ്, എ.ജെ. സെബാസ്റ്റ്യൻ, എസ്. ഷിബു എന്നിവർ സംസാരിച്ചു. സംഘടന ചർച്ചയിൽ കെ. ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു, ബി. മോഹനചന്ദ്രൻ, പി.എം. സുനിൽ, എൽ. യമുനാദേവി, പി.കെ. മണിലാൽ, ബി. വിജയകുമാർ, കെ. ഭരതൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി ഉദ്ഘാടനം ചെയ്തു. വി. ശ്രീദേവി അധ്യക്ഷത വഹിച്ചു. എൻ. ഹരിദാസ്, എസ്. ദീപം, ഇല്ലത്ത് ശ്രീകുമാർ, പി. വേണു. കെ. സുഖലാൽ, രാജേഷ് ആർ. കുറുപ്പ്, നിധിൻ എ. പുതിയിടം, സി.എ. ജയശ്രീ, സി. പ്രദീപ്, എം.ആർ. സലീം ഷാ, ആർ. കുമാരദാസ്, എൻ.കെ. ഇന്ദുചൂഡൻ, ബി. പ്രസന്നകുമാർ, ബി. ചന്ദ്രൻ, ഇ. ഷാജി എന്നിവർ സംസാരിച്ചു. കൂലിവർധന ആവശ്യപ്പെട്ട് സപ്ലൈകോ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക് ആലപ്പുഴ: കൂലി വർധന ആവശ്യപ്പെട്ട് ആലപ്പുഴ വഴിച്ചേരിയിലെ ഏക സപ്ലൈകോ പെട്രോൾ പമ്പിലെ താൽക്കാലിക തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങുന്നു. ഇതുസംബന്ധിച്ച് മാനേജ്മ​െൻറിന് തൊഴിലാളികൾ നോട്ടീസ് നൽകി. സപ്ലൈകോ പെട്രോൾ പമ്പ് വർക്കേഴ്സിൽപെട്ട 19 തൊഴിലാളികളാണ് പണിമുടക്കുന്നത്. പ്രതിഷേധസൂചകമായി വ്യാഴാഴ്ച തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തും. മാനേജ്മ​െൻറി​െൻറ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.