അമ്പലപ്പുഴ^തുറവൂർ റെയിൽപാത ഇരട്ടിപ്പിക്കൽ; ടെൻഡർ ഉടൻ ^എം.പി

അമ്പലപ്പുഴ-തുറവൂർ റെയിൽപാത ഇരട്ടിപ്പിക്കൽ; ടെൻഡർ ഉടൻ -എം.പി ആലപ്പുഴ: തീരദേശപാതയിലെ അമ്പലപ്പുഴ മുതൽ തുറവൂർ വരെയുള്ള റെയിൽപാത ഇരട്ടിപ്പിക്കുന്നതിന് ടെൻഡർ ഉടൻ പുറപ്പെടുവിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ടെൻഡർ നടപടി ആരംഭിക്കാൻ റെയിൽവേ ബോർഡ് തത്ത്വത്തിൽ അംഗീകാരം നൽകിയതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോഹരി കെ.സി. വേണുഗോപാൽ എം.പിയെ അറിയിച്ചു. ചെന്നൈയിൽ ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൽട്ടേറ്റിവ് കമ്മിറ്റിയിൽ പാത ഇരട്ടിപ്പിക്കൽ വൈകുന്നത് എം.പി ചൂണ്ടിക്കാട്ടിയിരുന്നു. പാത ഇരട്ടിപ്പിക്കൽ വൈകുന്നതിന് കാരണം സംസ്ഥാന സർക്കാറി​െൻറ കാര്യക്ഷമതയില്ലായ്മയാണെന്ന് ഇതിന് മറുപടിയായി ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. തീരദേശപാത ഇരട്ടിപ്പിക്കണമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. കഴിഞ്ഞ റെയിൽ ബജറ്റുകളിൽ ഈ പദ്ധതിക്ക് ആവശ്യമായ വിഹിതം നീക്കിവെച്ചിട്ടും റെയിൽവേ നടപടി ആരംഭിച്ചിരുന്നില്ല. ഇതിന് ആവശ്യമായ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്നതിന് അനിശ്ചിതമായ കാലതാമസം നേരിട്ടിരുന്നു. ---തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ പുതിയ 75 കോച്ചുകൾ അനുവദിക്കുമെന്നും റെയിൽവേ അധികൃതർ യോഗത്തിൽ എം.പിയെ അറിയിച്ചു. മികച്ച കായികസംസ്‌കാരം വളര്‍ത്തണം -മന്ത്രി ജി. സുധാകരന്‍ ആലപ്പുഴ: പല മേഖലയിലും ഔന്നത്യമുള്ളവരാണെങ്കിലും നമ്മുടെ കായികസംസ്‌കാരം ശരാശരിക്കും താഴെയാണെന്ന് മന്ത്രി ജി. സുധാകരന്‍. അവമതിപ്പുണ്ടാക്കുന്ന സംഗതികളില്‍നിന്ന് മാറി മികച്ച കായികസംസ്‌കാരം വളര്‍ത്താന്‍ കഴിയണം. കായികസംസ്‌കാരം നമ്മുടെ നിത്യജീവിതത്തി​െൻറകൂടി പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റില്‍ ആലപ്പുഴയില്‍ നടക്കുന്ന 42-ാമത് സീനിയര്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പി​െൻറ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവവേദിയില്‍ ചിലര്‍ വെള്ളത്തില്‍ ചാടുന്നത് ഈ സംസ്‌കാരത്തി​െൻറ കുറവാണ്. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തി​െൻറയും കടൽപാലത്തി​െൻറയും ശോച്യാവസ്ഥക്ക് കാരണക്കാര്‍ നമ്മള്‍തന്നെയാണ്. കാലം മാറുന്നതിനുസരിച്ച് നമ്മളും മാറണം -അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പവര്‍ലിഫ്റ്റിങ്ങിലെ സ്‌കോട്ട് ഇനത്തില്‍ ആനക്കുട്ടി വെയ്റ്റ് തോളില്‍ െവച്ച് എഴുന്നേല്‍ക്കുന്നതാണ് ഭാഗ്യചിഹ്നം. ഇത് വരച്ച മുന്‍ പവര്‍ലിഫ്റ്റര്‍കൂടിയായ സജീര്‍ എം. ജാഹിറിനെ മന്ത്രി അഭിനന്ദിച്ചു. കലക്ടര്‍ വീണ എന്‍. മാധവന്‍ സ്വാഗതവും നഗരസഭ ചെയർമാൻ തോമസ് ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.