എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗം മികവുറ്റതാക്കി ^കാനം രാജേന്ദ്രന്‍

എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗം മികവുറ്റതാക്കി -കാനം രാജേന്ദ്രന്‍ ആലപ്പുഴ: എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖല മികവുറ്റതാക്കിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴ ജില്ല ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലെ എസ്. കരുണാകരക്കുറുപ്പ് സ്മാരക പുരസ്‌കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറില്‍നിന്നും വ്യത്യസ്തമായി ഇത്തവണ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പാഠപുസ്തകവും യൂനിഫോമും എത്തി. 45,000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കുള്ള പദ്ധതി പുരോഗമിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവോടെയാണ് വിദ്യാഭ്യാസം വില്‍പന ചരക്കായത്. ഇതോടെ വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക പ്രതിബന്ധത കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെപ്പോലും ആക്ഷേപിക്കുന്ന നേതാക്കള്‍ ഉള്ളത് രാജ്യത്തിന് അപമാനമാണ്. സ്വാതന്ത്ര്യ സമരത്തിലോ നാടി​െൻറ സാമൂഹിക പുരോഗതിക്കോ ഒരു നിമിഷം പോലും മാറ്റിവെയ്ക്കാത്തവരാണ് ഗാന്ധിജിയെ അടക്കമുള്ളവരെ അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തക പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവന്‍ അധികൃതര്‍ക്ക് കാനം രാജേന്ദ്രന്‍ സമര്‍പ്പിച്ചു. സൊസൈറ്റി രക്ഷാധികാരി പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് പി.യു. അബ്‌ദുൽ കലാം സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ. ശിവരാജന്‍, അഡ്വ. ജി കൃഷ്ണപ്രസാദ്, ജില്ല അസിസ്റ്റൻറ് സെക്രട്ടറി പി.വി. സത്യനേശൻ, വി.ജെ. ആൻറണി, വി.എം. ഹരിഹരന്‍, ആര്‍. സുരേഷ്, ഡി.പി. മധു, എ.എം. ഷിറാസ്, ബി. അന്‍സാരി, കെ. ബാബു എന്നിവര്‍ സംസാരിച്ചു. റോസമ്മ ദേവസ്യ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.