അമ്പലപ്പുഴ: അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രി കടൽ പ്രക്ഷുബ്ധമായിരുന്നു. അമ്പലപ്പുഴ വടക്ക് നീർക്കുന്നം, വണ്ടാനം ഭാഗങ്ങളിൽ ആറ് വീടുകളാണ് ഒരാഴ്ചക്കിടെ തകർന്നത്. പല വീടുകളും തകർച്ചഭീഷണിയിലാണ്. ഇവിടങ്ങളിൽ കടൽഭിത്തിക്ക് മുകളിലൂടെയാണ് തിരമാല അടിച്ചുകയറുന്നത്. അമ്പലപ്പുഴ, പായിക്കുളങ്ങര, പുറക്കാട്, പഴയങ്ങാടി, കരൂർ, അഞ്ചാലങ്കാവ്, തോട്ടപ്പള്ളി, ഒറ്റപ്പന, പുന്തല, കാക്കാഴം, വളഞ്ഞവഴി, നീർക്കുന്നം, മാധവമുക്ക്, പുന്നപ്ര, ചള്ളി, പറവൂർ, ഗലീലിയ, വാടയ്ക്കൽ എന്നീ തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി തുടരുന്നു. നീർക്കുന്നം പുതുവൽ വിഷ്ണുവിലാസത്തിൽ ചന്ദ്രബാബു, പുതുവൽ ഉമ്മറുകുട്ടി, പുതുവൽ രമണൻ, പുതുവൽ സന്തോഷ്, പുതുവൽ ലൈല ഹകീം, പുതുവൽ ശിവദാസ് എന്നിവരുടെ വീടുകളാണ് കടലേറ്റത്തിൽ കഴിഞ്ഞ ദിവസം തകർന്നത്. ഏറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സൂനാമി പുനരധിവാസ പദ്ധതിയിൽപ്പെടുത്തിയും മത്സ്യഫെഡിെൻറ സഹായത്താൽ നിർമിച്ച ഇരുപത്തിയഞ്ചോളം വീടുകൾ തകർച്ച ഭീഷണിയിലാണ്. മണൽച്ചാക്കുകൾ നിറച്ച് മത്സ്യത്തൊഴിലാളികൾ കടലാക്രമണത്തെ ചെറുക്കുവാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. 50ലേറെ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി. കടൽഭിത്തിയുടെ അറ്റകുറ്റപ്പണി നടത്താത്തയിടങ്ങളിലും കടലേറ്റം രൂക്ഷമാണ്. പുറക്കാട് പുലിമുട്ട് നിർമിച്ചിട്ടുണ്ടെങ്കിലും ഇതിന് മുകളിലൂടെയാണ് തിരമാല ഇരച്ചുകയറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.