മൂവാറ്റുപുഴ: സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിെൻറ കീഴിലെ മൂവാറ്റുപുഴ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള ബി.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ ഈ മാസം 30നുമുമ്പ് അപേക്ഷ നൽകണം. ഫോൺ: 04852833850. ജി.ഐ.ഒ തർബിയ്യത്ത് ക്യാമ്പ് നടത്തി മൂവാറ്റുപുഴ: ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ മൂവാറ്റുപുഴ ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തർബിയ്യത്ത് ക്യാമ്പ് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. സഹീർ മൗലവി ശ്രീമൂലനഗരം മുഖ്യപ്രഭാഷണം നടത്തി. ജുനൈദ നജീബ് അധ്യക്ഷത വഹിച്ചു. ഹാദിയ അഷ്റഫ്, സുബ്ഹാന സകരിയ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.