ജനകീയ സദസ്സ്​ സംഘടിപ്പിക്കും

മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിലും കേന്ദ്ര സർക്കാറി​െൻറ കന്നുകാലി വിൽപന നിയന്ത്രണത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15ന് രാവിലെ10 മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം . എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയം നടപ്പാക്കുന്ന ജൂലൈ ഒന്നിന് കാക്കനാട് ജില്ല കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന കൂട്ടധർണ വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. യോഗം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. കെ.എം.സലീം അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ വിൻെസൻറ് ജോസഫ്, നിയോജകമണ്ഡലം കൺവീനർ കെ.എം. അബ്ദുൽ മജീദ്, അഡ്വ. വർഗീസ് മാത്യു, പായിപ്രകൃഷ്ണൻ, ജോസ് പെരുമ്പിള്ളിക്കൽ, പി.വി. കൃഷ്ണൻ നായർ, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, എ. അബൂബക്കർ, പി.എ. ബഷീർ, ഒ.എം. സുബൈർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.