മൂവാറ്റുപുഴയുടെ പനി കുറയുന്നില്ല; കിടത്തിച്ചികിത്സിക്കാൻ ആശുപത്രികളിൽ സ്ഥലമില്ല

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പകർച്ചപ്പനിയും ഡെങ്കിയും വീണ്ടുംവ്യാപകമാകുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പനിബാധിച്ചെത്തിയവരുടെ എണ്ണത്തിൽ വൻവർധന. തിങ്കളാഴ്ച 400ഓളം പേർ ചികിത്സ തേടി. ഇതിൽ അറുപതിലധികം പേർക്ക് ഡെങ്കിയാെണന്നു കണ്ടെത്തി. ചൊവ്വാഴ്ചയും സ്ഥിതി ഇതുതന്നെയാണ്. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും നൂറുകണക്കിനാളുകളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പനി ബാധിെച്ചത്തുന്നത്. ജനറൽ ആശുപത്രിയിൽ വാർഡുകൾ നിറഞ്ഞ് കിടത്തിച്ചികിത്സിക്കാൻ ഇടമില്ലാതായതോടെ രോഗികളെ മരുന്നുനൽകി പറഞ്ഞു വിടുകയാണ്. പനിബാധിതരുടെ എണ്ണം കൂടിയതോടെ കൂടുതൽ ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. മഴയാരംഭിക്കുന്നതോടെ ഡെങ്കിപ്പനി കുറയുമെന്നു കരുതിയിരുെന്നങ്കിലും കൂടുന്നത് ആശങ്കയുയർത്തുന്നുണ്ട്. ഇതിനിടെ ഈ സീസണിൽ ആദ്യമായി ഡെങ്കിപ്പനി പടർന്നുപിടിച്ച മുളവൂരിൽ പനിബാധിതരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്. ഇവിടെ രണ്ടുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.