പൗരസമിതി വാർഷികവും നേത്രചികിത്സ ക്യാമ്പും

മൂവാറ്റുപുഴ: മൂവാറ്റുപുഴ പൗരസമിതിയുടെ വാർഷികവും സൗജന്യ നേത്രചികിത്സ ക്യാമ്പും 17ന് രാവിലെ ഒമ്പതിന് കീച്ചേരിപ്പടി കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടക്കും. നേത്ര പരിശോധന ക്യാമ്പി​െൻറ ഉദ്ഘാടനം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി. ജയകുമാർ നിർവഹിക്കും. പൗരസമിതി രക്ഷാധികാരി ജിജോ പാപ്പാലിൽ അധ്യക്ഷത വഹിക്കും. സ്‌കൂൾ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തും. പൊതുസമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.