ചെങ്ങമനാട്: വീതി കൂട്ടുന്നതിനും വളവ് നിവർത്തുന്നതിനുംവേണ്ടി അത്താണി-പറവൂര്‍ റോഡില്‍ പുത്തന്‍തോട് മുതല്‍ ചുങ്കം കവല വരെ അളന്ന് തിട്ടപ്പെടുത്തുന്ന നടപടി ആരംഭിച്ചു. ഗതാഗതക്കുരുക്കും അപകടവും നിത്യസംഭവമായതോടെയാണ് നടപടി. റോഡിൽ പുത്തന്‍തോട് പമ്പ് ഹൗസ്, പുത്തന്‍തോട് വളവ്, ഗ്യാസ് ഏജന്‍സീസ് വളവ്, പള്ളിപ്പടി ഭാഗങ്ങളില്‍ അപകടം നിത്യസംഭവമാണ്. ഗ്യാസ് എജന്സീസ് വളവില്‍ അടുത്തിടെ രണ്ടുപേർ അപകടത്തിൽ മരിച്ചിരുന്നു. രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേസമയം സഞ്ചരിക്കാനാവില്ല. ട്രാക്ക് തെറ്റിച്ചാല്‍ മാത്രേമ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകൂ എന്നതാണ് അവസ്ഥ. ഇടുങ്ങിയ റോഡിെൻറ വളവുകളിൽ അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിലാണ് സ്വകാര്യ വ്യക്തികളുടെ മതില് തള്ളിനില്‍ക്കുന്നത്. പലരും റോഡ് പുറമ്പോക്ക് കൈയേറിയാണ് ചുറ്റുമതിൽ നിർമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. റോഡിലെ അപകടകരമായ വളവ് നിവര്ത്താത്തതില് ജനരോഷം ശക്തമായതോടെ അന്‍വർ സാദത്ത് എം.എല്‍.എ മുന്‍കൈയെടുത്ത് മാസങ്ങള്‍ക്ക് മുമ്പ് സര്‍വകക്ഷി യോഗം വിളിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചെങ്ങമനാട് പഞ്ചായത്ത് ഓഫിസില്‍ പൊതുമരാമത്ത്, സർവേ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ യോഗം ചേർന്നു. ഇതേതുടര്‍ന്നാണ് റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന നടപടി ആരംഭിച്ചത്. താലൂക്ക് സർവേയര്‍മാരായ പി.ആര്. പ്രവീണ്‍കുമാര്‍, കെ.സി. മോന്‍സി, ആലുവ പൊതുമരാമത്ത് വകുപ്പ് ഓവര്‍സിയര്‍ ടി.കെ. ഖദീജബീവി എന്നിവരുടെ നേതൃത്വത്തിലാണ് അളക്കുന്നത്. 1977ല്‍ അളന്ന് തിട്ടപ്പെടുത്തി 1996ല്‍ പ്രാബല്യത്തില്‍ വന്ന താലൂക്ക് റീസർവേ പ്രകാരമാണ് അളക്കുന്നത്. 15 ദിവസംകൊണ്ട് അളക്കല്‍ പൂര്‍ത്തിയാക്കി പുറമ്പോക്ക് കണ്ടെത്തി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയാണ് ലക്ഷ്യം. പുറമ്പോക്ക് അളക്കല്‍ നടപടിയില്‍ പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മനഃപൂർവം ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം. എന്നാല്‍, പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്ന ജോലി പൊതുമരാമത്ത് വകുപ്പിേൻറതല്ലെന്നും സ്ഥലം അളന്ന് തിട്ടപ്പെടുത്തി തരുന്ന മുറക്ക് വീണ്ടെടുക്കുന്ന നടപടി ആരംഭിക്കുമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ സിനി പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ കെ.എം. അബ്ദുല്‍ഖാദര്‍, പി.വി. സജീവ്കുമാര്‍, എം.ബി. രവി, ടി.കെ. സുധീര്‍, ബീന പൗലോസ്, വിവിധ കക്ഷി നേതാക്കളായ അബ്ദുസ്സലാം, ഇ.കെ. വേണുഗോപാല്‍, നര്‍ഷ യൂസഫ്, പി.ജെ. അനില്‍, ടി.വി. ജോണി, എം.കെ. അസീസ്, നൈന മുഹമ്മദ്, രാജി ആൻറണി, കെ.എന്‍. മണി, കെ.എസ്. രഘു, ജോസ് പുതുവ, ജോണ്‍ റാഫേല്‍, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, ബഷീര്‍ കളത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.