കൊച്ചി: നഗരത്തിലെ തിയറ്ററുകളിൽ ഫയർഫോഴ്സ് പരിശോധന നടത്തി കലക്ടർക്ക് റിപ്പോട്ട് നൽകിയിട്ട് പത്തുദിവസമായിട്ടും നടപടിയില്ല. മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നഗരത്തിലെ ആറു തിയറ്ററുകളും ഏഴ് മാളുകളും പ്രവർത്തിക്കുന്നതെന്ന് അസിസ്റ്റൻറ് ഡിവിഷനൽ ഒാഫിസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നാഷനൽ ബിൽഡിങ് ബോർഡ് ആക്ട് പ്രകാരം ഫയർ സെറ്റിങ്സ്, 10,000 ലിറ്റർ ഉൾക്കൊള്ളുന്ന ടാങ്ക്, വാട്ടർ ബോഗി എന്നിവ കെട്ടിടത്തിൽ വേണം. എന്നാൽ, ഇത്തരം സുരക്ഷസംവിധാനമില്ലാതെയാണ് പല തിയറ്ററുകളും പ്രവർത്തിക്കുന്നത്. തിയറ്റർ-മാൾ ഉടമകൾക്ക് നോട്ടീസ് നൽകുമെന്ന് കലക്ടർ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.