െകാച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായ വൃക്ഷവത്കരണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ഇന്ന് നടക്കും. ഇടക്കൊച്ചി പി.കെ.എം ഓഡിറ്റോറിയത്തില്‍ രാവിലെ 10.30-നാണ് പരിപാടി. വനം വന്യജീവി വകുപ്പിെൻറ എറണാകുളം സോഷ്യല്‍ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് വൃക്ഷവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ഇനത്തിലുള്ള ഫലവൃക്ഷ-ഔഷധ-തടിവൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുക. എം. സ്വരാജ് എം.എല്‍.എ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യും. ജ്ഞാനോദയം സഭ പ്രസിഡൻറ് എ.ആര്. ശിവജി അധ്യക്ഷനായിരിക്കും. 2016-ലെ വനമിത്ര പുരസ്കാര സമര്‍പ്പണം നിവിന്‍പോളി നിര്‍വഹിക്കും. വനവത്കരണ പരിപാടിയോടനുബന്ധിച്ച് ശതാബ്ദി ആഘോഷിക്കുന്ന ജ്ഞാനോദയം സഭയുടെ ‘100 വര്‍ഷം 100 മരം’ പദ്ധതി പൂര്ത്തീകരണച്ചടങ്ങും നടക്കും. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പദ്ധതി പൂര്‍ത്തിയായതായി പ്രഖ്യാപിക്കും. പത്താംതരം ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല നിര്‍വഹിക്കും. രാവിലെ 10-ന് വിവിധ സ്കൂളുകള്‍, കോളജുകള്‍, സംഘടനകള്‍ എന്നിവ പങ്കെടുക്കുന്ന പരിസ്ഥിതിദിന ഘോഷയാത്രയും സംഘടിപ്പിക്കും. കൊച്ചി നഗരസഭ കൗണ്‍സിലര്‍മാരായ പ്രതിഭ അന്‍സാരി, കെ.ജെ. ബേസില്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റൻറ് കണ്‍സര്‍വേറ്റര്‍ കെ.ജെ. മാര്ട്ടിന് ലോവല്‍, ജ്ഞാനോദയം സഭ സെക്രട്ടറി കെ.ആര്. ഗിരീഷ് എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.