മട്ടാഞ്ചേരി: സംസ്ഥാനത്ത് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ സംരംഭകരില്‍ പലരും രംഗം വിടുന്നു. ഹോംസ്റ്റേ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ടൂറിസം വകുപ്പിെൻറ ഭാഗത്ത് നിന്നുള്ളതെങ്കിലും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലമുണ്ടാകുന്ന പ്രതിസന്ധികളാണ് സംരംഭകരെ വലക്കുന്നത്. 2000 മുതലാണ് ഒരു സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ ഹോംസ്റ്റേകള്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. വിനോദ സഞ്ചാരികള്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ കുറഞ്ഞ െചലവില്‍ കഴിയാമെന്നതാണ് ഹോംസ്റ്റേയെന്ന ആശയം ഉടലെടുക്കാന്‍ ഇടയാക്കിയത്. കുടുംബമായി കഴിയുന്നവര്‍ക്ക് വീടിനോട് ചേര്‍ന്ന് തന്നെ ഒന്നോ രണ്ടോ മുറി വാടകയ്ക്ക് നല്‍കാമെന്നായിരുന്നു തീരുമാനം. ഇതിനായി ഗോള്‍ഡന്‍, പ്ലാറ്റിനം, സില്‍വര്‍ എന്നിങ്ങനെ ടൂറിസം വകുപ്പ് ക്ലാസിഫിക്കേഷനും നല്കി. എന്നാല്‍, ടൂറിസം വകുപ്പിെൻറ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകളെ വിവിധ രൂപത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പിഴിയാന്‍ തുടങ്ങിയതോടെയാണ് സംരംഭകര്‍ പിന്നാക്കം പോകാന്‍ ഇടയാക്കിയത്.ടൂറിസം വകുപ്പിെൻറ ലൈസന്‍സിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സും വേണമെന്ന നിബന്ധന വന്നു. ഹോംസ്റ്റേയാക്കിയെന്ന കാരണത്താല്‍ നിലവില്‍ വീടിന് നല്‍കേണ്ട പത്തിരട്ടി നികുതി അധികമായി നല്‍കേണ്ടി വന്നു. വാട്ടര്‍ അതോറിറ്റി വാണിജ്യ നിരക്കിലുള്ള തുകയാണ് ഹോംസ്റ്റേ സംരംഭകരില്‍നിന്ന് ഈടാക്കുന്നത്. ഹോംസ്റ്റേകളില്‍ വീട്ടുകാര്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നിരിക്കെ തൊഴില്‍ വകുപ്പിെൻറ വക പീഡനവും ഏല്‍ക്കേണ്ടി വരുന്നു. ഹോംസ്റ്റേ സംരംഭത്തിന് തൊഴില്‍ വകുപ്പ് വ്യക്തമായ നിര്‍വചനം നല്‍കാത്തതാണിതിന് കാരണം. അനധികൃത ഹോംസ്റ്റേകളും പെരുകുകയാണ്. ഹോംസ്റ്റേ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകീകരണം വേണമെന്ന് കേരള ഹാറ്റ്സ് ഡയറക്ടര്‍ എം.പി. ശിവദത്തന്‍ പറഞ്ഞു. ഹോംസ്റ്റേയെന്നാല് നമ്മുടെ സംസ്കാരവും പാരമ്പര്യ കലാരൂപങ്ങളും പരിസ്ഥിതിയുമൊക്കെ വിദേശ വിനോദ സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നയൊന്നാണ്. നിയമത്തിെൻറ കുരുക്കില്‍ പെട്ട് പഴയ സംരംഭകര്‍ രംഗം വിടുന്ന സാഹചര്യമാണുള്ളതെന്നും എം.പി. ശിവദത്തന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.