ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രികൾ വരെയുള്ള മുഴുവൻ സർക്കാർ ആശുപത്രികളിലും സമ്പൂർണ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ഫീസ് കുറയാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിെൻറ സഹകരണത്തോടെ ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. ജോൺ വല്യത്ത് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ഡോ. ഏബൽ കെ. ശാമുവൽ ആമുഖപ്രഭാഷണവും ക്യാമ്പ് കോ-ഓഡിനേറ്റർ അവിര ചാക്കോ വിശദീകരണവും നടത്തി. പ്രസ്ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണൻ സ്വാഗതവും ആരോഗ്യ കമ്മിറ്റി കൺവീനർ ടി.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു. ഏഴ് ഡോക്ടർമാരുടെ നേതൃത്വത്തിെല ക്യാമ്പിൽ നൂറോളം പേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.