ചെങ്ങന്നൂർ: തിരുവല്ല-മാവേലിക്കര റോഡിൽ മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ ജങ്ഷൻ മുതൽ പരുമലക്കടവ് വരെയുള്ള സംസ്ഥാനപാതയുടെ മൂന്ന് കി.മീ. ദൂരത്തിൽ നടന്നിട്ടുള്ള കൈയേറ്റങ്ങൾ അളന്നുതിട്ടപ്പെടുത്താൻ ചെങ്ങന്നൂർ താലൂക്ക് വികസനസമിതി തിരുമാനിച്ചു. പൊതുകിണർ ൈകയേറ്റവും അളന്നുതിട്ടപ്പെടുത്തും. കിണർ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കരുതെന്ന ഒരുവികസനസമിതി അംഗത്തിെൻറ നിർദേശം തള്ളിയാണ് തീരുമാനം. തിരക്കേറിയ കായംകുളം-തിരുവല്ല സംസ്ഥാനപാതയുടെ കോയിക്കൽ ജങ്ഷൻ മുതൽ പരുമലക്കടവുവരെ വ്യാപകമായി കൈയേറിയതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു എന്ന പരാതിയെത്തുടർന്നാണ് തീരുമാനം. സർവേയർമാരെ ലഭിക്കുന്ന മുറക്ക് കെ.എസ്.ടി.പിയുടെ സഹകരണത്തോടെ അളന്നുതിട്ടപ്പെടുത്തുമെന്ന് അഡിഷനൽ തഹസിൽദാർ ഹരികുമാർ യോഗത്തിന് ഉറപ്പുനൽകി. മാന്നാർ പഞ്ചായത്തിൽ 20 പൊതുകിണർ ഉണ്ടെന്നും അവയിൽ പലതും സ്വകാര്യവ്യക്തികൾ കൈയേറിയതായും ഇവ ഒഴിപ്പിക്കാൻ റവന്യൂ അധികൃതരുടെ സഹായം വേണമെന്നും പഞ്ചായത്ത് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെയാണ് ഒരുവികസനസമിതി അംഗം രംഗത്തെത്തിയത്. നിലവിെല കിണർ സംരക്ഷിച്ചുനിർത്തി കൈയേറിയ സ്ഥലം ഒഴിപ്പിക്കാൻ പാടില്ലെന്ന നിലപാട് എടുത്തു. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡൻറ് രംഗത്തുവന്നതോടെ കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. യോഗത്തിൽ മാന്നാർ പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശേരി അധ്യക്ഷത വഹിച്ചു. അഡീഷനൽ തഹസിൽദാറെ കൂടാതെ ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.ബി. ശശി. ശ്രീകല, വികസനസമിതി അംഗങ്ങളായ ആനന്ദൻ പിള്ള, പി.ജി. മുരുകൻ, കെ. ഷിബുരാജൻ എന്നിവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.