ചേർത്തല: കനത്ത മഴയിൽ താലൂക്കിെൻറ തീരപ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. മാലിന്യങ്ങൾ പൊങ്ങിയത് പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു. കടൽവെള്ളം കൂടി ഇരച്ചുകയറിയാൽ പ്രശ്നം കൂടുതൽ വഷളാക്കും. തണുപ്പ് സഹിക്കാനാവാതെ വളർത്തുമൃഗങ്ങൾ പലതും ചത്തു. തൈക്കൽ തീരത്തെ ഇരുപതോളം വീട്ടുകാരാണ് ഏറെ ദുരിതത്തിലുള്ളത്. പ്രദേശത്തെ സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ നിറഞ്ഞുകവിഞ്ഞ് വെള്ളത്തിൽ കലർന്നിരിക്കുകയാണ്. നീന്തിയാണ് പലരും വീട്ടിലേക്ക് കയറുന്നത്. ശനിയാഴ്ച ഇവിടെ മഴ കുറഞ്ഞിട്ടും വെള്ളത്തിെൻറ നിരപ്പ് താഴ്ന്നിട്ടില്ല. ചേനപറമ്പ് മറിയാമ്മ, ജോസി, ഈരേശേരിൽ ജോസഫ്, സേവ്യർ എന്നിവരുടെ വീടുകൾക്കുള്ളിലും വെള്ളം കയറി. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. വെള്ളത്തിലായ വീട്ടുകാർക്ക് ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, അടിയന്തരമായി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഗ്നിശമന സേനയുടെ സഹായത്തോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുക അപ്രായോഗികമാണെന്ന് വില്ലേജ് ഓഫിസർ വി. ഉദയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.