കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം രാഷ്ട്രീയ ബാല്‍ സ്വസ്ഥ കാര്യക്രം (ആര്.ബി.എസ്.കെ) പ്രകാരം 1.67 ലക്ഷം പേര്‍ക്ക് സഹായം ലഭിച്ചെന്ന് ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഇതില്‍ 7567 പേര്‍ക്ക് കിടത്തിച്ചികിത്സക്ക് സഹായവും നല്കി. ജനനസമയത്തെ തകരാറുകള്‍, കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന സര്‍വസാധാരണമായ അസുഖങ്ങള്‍, ന്യൂനതകള്‍, വളര്ച്ചഘട്ടങ്ങള്ക്ക് നേരിടുന്ന കാലതാമസവും വൈകല്യങ്ങളും എന്നിവയാണ് ആര്.ബി.എസ്.കെ സഹായം ലഭിക്കുന്ന വിഭാഗങ്ങള്‍. 18 വയസ്സില്‍ താഴെയുള്ളവർക്കാണ് ഈ പദ്ധതിക്ക് കീഴില്‍ സഹായം ലഭിക്കുക. ആർ.ബി.എസ്.കെയിൽ പെടാത്ത രോഗങ്ങള്‍ക്ക് സൗജന്യചികിത്സ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യകിരണം പദ്ധതിയില്‍പെടുത്തി 5,83,580 പേര്‍ക്ക് സഹായം നല്കി. സ്കൂളുകളില്‍ നടന്നുവരുന്ന സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ കുട്ടികളില്‍ വൈകല്യങ്ങളോ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയാൽ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍, ഐഡിയ, റിലയന്‍സ് ഫോണുകളില്‍നിന്ന് 1056 ലേക്കും മറ്റ് നെറ്റ്വര്‍ക്കുകളില്‍നിന്ന് 0471 2552056 ലേക്കും വിളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.