കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറ്; ബോട്ട് ഗതാഗതവും സ്തംഭിച്ചു ആലപ്പുഴ: തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. ഞായറാഴ്ച ഹർത്താലാണെന്ന് അറിയാതെ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്തിയ യാത്രക്കാർ വാഹനവും ഭക്ഷണവും ലഭിക്കാത ബുദ്ധിമുട്ടി. വൈകിയെത്തിയ ഹർത്താൽ പ്രഖ്യാപനംമൂലം ഞായറാഴ്ചയും പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് തിരിച്ചടിയായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ദീർഘദൂര സർവിസ് ആരംഭിച്ചെങ്കിലും സമരാനുകൂലികൾ എത്തി തടയുകയും ഒരു ബസിനുനേരെ കല്ലെറിയുകയും ചെയ്തതോടെ സർവിസ് പൂർണമായും നിർത്തിവെച്ചു. ബോട്ട് ഗതാഗതവും സ്തംഭിച്ചു. ഇതോടെ യാത്രക്ലേശം രൂക്ഷമായി. തുറവൂർ, രാമങ്കരി, എം.സി റോഡ്, തലവടി എന്നിവിടങ്ങളിൽ ബി.ജെ.പി സമരാനുകൂലികൾ സ്വകാര്യവാഹനങ്ങൾ തടഞ്ഞു. തുടർന്ന്, പ്രവർത്തകർ മണിക്കൂറോളം ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് എത്തി സമരക്കാരെ മാറ്റിയശേഷമാണ് വാഹനങ്ങൾക്ക് പോകാൻ കഴിഞ്ഞത്. വിനോദസഞ്ചാര മേഖലയും ഹർത്താൽമൂലം നിശ്ചലമായി. നിരവധി വിദേശികൾ പ്രയാസപ്പെട്ടു. വാഹനങ്ങൾ ലഭിക്കാതെ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അകപ്പെട്ടവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് പൊലീസ് പ്രത്യേക വാഹനസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. വിവിധ സന്നദ്ധസംഘടന പ്രവർത്തകരും പൊലീസിനെ സഹായിക്കാൻ എത്തിയിരുന്നു. ബി.ജെ.പി രാവിലെ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും പ്രാദേശികതലങ്ങളിൽ നടത്തി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സർക്കാറുകൾ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു -സ്വതന്ത്ര കർഷകസംഘം ആലപ്പുഴ: സ്വതന്ത്ര കർഷകസംഘം ജില്ല പ്രവർത്തകയോഗം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്തു. െനല്ലിെൻറ സംഭരണവില നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പുഞ്ചകൃഷിയിൽ നെല്ല് സംഭരിച്ച ഇനത്തിൽ സംസ്ഥാന സർക്കാർ രണ്ട് കോടിയും കേന്ദ്രസർക്കാർ 90 കോടിയുമാണ് കൊടുത്തുതീർക്കാനുള്ളത്. ജില്ല പ്രസിഡൻറ് എൻ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഷ്ഹൂർ പൂത്തറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് അബ്ദുല്ല കുമാരപുരം, സെക്രട്ടറി എ.എം. നിസാർ, വാഴയിൽ അബ്ദുല്ല, എൻ.ആർ. രാജ, അഷ്റഫ്, മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.