ഗൂർഖലാൻഡ് പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ പ്രകടനം

കൊച്ചി: പശ്ചിമബംഗാളിലെ ഡാര്‍ജീലിങ്ങില്‍ പ്രത്യേക ഗൂര്‍ഖലാന്‍ഡ് സംസ്ഥാനത്തിനുവേണ്ടി നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് കൊച്ചിയിലും പ്രതിഷേധം. കേരള ഗൂര്‍ഖ യൂത്തി​െൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഡാര്‍ജീലിങ്ങില്‍നിന്ന് കൊച്ചിയിലെത്തി വിവിധ തൊഴിൽ ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ് പ്രതിഷേധത്തിനെത്തിയത്. പ്രത്യേക ഗൂര്‍ഖലാന്‍ഡ് സംസ്ഥാനം ആവശ്യം അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കേരള ഗൂര്‍ഖ യൂത്ത് പ്രസിഡൻറ് അമര്‍ പറഞ്ഞു. ഡാര്‍ജീലിങ്ങില്‍ പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചക്ക് തീവ്രവാദ സംഘടനകളുടെ പരിശീലനം ലഭിക്കുന്നുണ്ടെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം ശരിയല്ലെന്നും സമരക്കാര്‍ പറഞ്ഞു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതി​െൻറ ഭാഗമായി ഡാര്‍ജീലിങ് മേഖലയില്‍ ഇൻറര്‍നെറ്റ്, ടെലിഫോണ്‍ കണക്ഷനുകള്‍ വിേച്ഛദിച്ചിരിക്കുകയാണെന്നും അവിടെയുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്നും സമരക്കാര്‍ പരാതിപ്പെട്ടു. ഗൂര്‍ഖലാന്‍ഡ് പ്രക്ഷോഭം ശക്തമാക്കുന്നതി​െൻറ ഭാഗമായാണ് രാജ്യത്തി​െൻറ വിവിധയിടങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.