ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്ര–പാർപ്പിട പ്രശ്​നങ്ങൾ പരിഹരിക്കണം –മാനവ് ഫൗണ്ടേഷൻ

പെരുമ്പാവൂർ: യാത്രാരംഗത്തും പാർപ്പിട മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാനവ് മൈഗ്രൻറ് വെൽഫെയർ ഫൗണ്ടേഷൻ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലക്ക് നിവേദനം നൽകി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് പെരുമ്പാവൂരിൽ നടത്തിയ 'പരിഹാരം 2017' അദാലത്തിലാണ് നിവേദനം നൽകിയത്. ആഴ്ചയിൽ വിരലിലെണ്ണാവുന്ന െട്രയിനുകളാണ് ഇപ്പോൾ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്നത്. ഇത് വർധിപ്പിക്കാൻ നടപടി സ്വീകരിക്കണം. െട്രയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പെരുമ്പാവൂരിൽ റെയിൽവേ സബ് സ​െൻറർ ആരംഭിക്കണം. ചുരുങ്ങിയ ചെലവിൽ താമസിക്കാൻ ഹോസ്റ്റലുകൾ ആരംഭിക്കണം, തൊഴിൽ പരിശീലനം നൽകാൻ സംവിധാനമുണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഫൗണ്ടേഷൻ സെക്രട്ടറി കെ.കെ. ബഷീർ, കോഓഡിനേറ്റർമാരായ സാദിഖലി പാനായിക്കുളം, ഉമർ ഫാറൂഖ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.