ബോട്ട്-^ജങ്കാർ സർവിസുകൾ നടത്തിയില്ല; ദ്വീപുവാസികൾ മണിക്കൂറുകൾ പാണാവള്ളിയിൽ കുടുങ്ങി

ബോട്ട്--ജങ്കാർ സർവിസുകൾ നടത്തിയില്ല; ദ്വീപുവാസികൾ മണിക്കൂറുകൾ പാണാവള്ളിയിൽ കുടുങ്ങി വടുതല: ബി.ജെ.പി ഹർത്താലിൽ പെരുമ്പളം ദ്വീപുവാസികൾ പാണാവള്ളി ജെട്ടിയിൽ കുടുങ്ങിയത് മണിക്കൂറുകൾ. തീർഥാടനത്തിനും രാത്രി ജോലി കഴിഞ്ഞ് എത്തിയവരും മറ്റുജില്ലകളിൽ പഠിക്കാൻ പോയി തിരിച്ചുവന്ന വിദ്യാർഥികളുമാണ് പാണാവള്ളി ജെട്ടിയിൽനിന്ന് പെരുമ്പളത്തേക്ക് ബോട്ട് സർവിസും ജങ്കാർ സർവിസും ഇല്ലാതായതോടെ വട്ടംകറങ്ങിയത്. പലരും വൈകിയാണ് വീടുകളിലെത്തിയത്. സാധാരണ ഉണ്ടാകാറുള്ള വഞ്ചികളും ഉണ്ടായില്ല. ഇതോടെ ആവശ്യങ്ങൾക്ക് ദ്വീപ് നിവാസികൾക്ക് പുറത്തിറങ്ങാനും സാധിച്ചില്ല. സ്വന്തമായി വള്ളമുള്ളവർ ബന്ധുക്കളെ വിളിച്ചുവരുത്തി അതിൽ ദ്വീപിലേക്ക് പോയി. ഇതോടെ ജെട്ടിയിൽ യാത്രക്കാരുടെ പ്രതിഷേധവും നടന്നു. തീർഥാടനത്തിന് പോയി പുലർച്ച മടങ്ങിവന്നവർ ജെട്ടിയിൽ എത്തിയപ്പോഴാണ് ഹർത്താൽ വിവരം അറിയുന്നത്. ബോട്ട് ഇല്ലെന്ന് അറിഞ്ഞതോടെ കെട്ടിയിട്ട ബോട്ടിൽ വിശ്രമമായി. പാണാവള്ളിയിൽനിന്നുള്ള അഞ്ച് ബോട്ടും സർവിസ് നടത്തിയില്ല. പെരുമ്പളത്തേക്കുള്ള ജങ്കാർ സർവിസുകൾകൂടി നിലച്ചതോടെ വാഹനങ്ങൾ കൊണ്ടുപോകാനും സാധിച്ചില്ല. പൊലീസ് കാവലും ജെട്ടിയിലുണ്ടായിരുന്നു. വഞ്ചിപോലും ഇല്ലാതായതോടെ പുറത്തുനിന്ന് പല ആവശ്യങ്ങൾക്ക് ദ്വീപിലേക്ക് വന്നവരും മടങ്ങിപ്പോയി. ഹജ്ജ് യാത്രയയപ്പും അവാർഡ്ദാനവും പൂച്ചാക്കൽ: പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി മഹല്ല് കമ്മിറ്റിയുടെയും ഹിദായത്തുൽ ഇസ്ലാം മദ്റസ പി.ടി.എയുടെയും ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പും അവാർഡ്ദാനവും നടത്തി. പി.ടി.എ പ്രസിഡൻറ് എൻ.എം. ഷിഹാബ് അധ്യക്ഷത വഹിച്ചു. മഹല്ല് ചീഫ് ഇമാം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ലിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ഇസ്‌ലാമിക കലാ-സാഹിത്യ മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ച മദ്റസ വിദ്യാർഥികൾക്കുമുള്ള അവാർഡ്ദാനം മഹല്ല് പ്രസിഡൻറ് എം.ഇ. അബ്ദുസ്സലാം നിർവഹിച്ചു. പാണാവള്ളി മസ്ജിദ് റഹ്മാൻ ഇമാം സൈഫുല്ല ഇർഫാനി ലക്ഷദ്വീപ്, അബൂബക്കർ ബാഖവി, മുജീബ് മൗലവി, മഹല്ല് സെക്രട്ടറി അൻസാർ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജനമുന്നേറ്റ റാലി ഇന്ന് ആലപ്പുഴ: സംഘ്പരിവാറി​െൻറ പശു രാഷ്ട്രീയ കൊലവിളികൾക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച നഗരത്തിൽ ജനമുന്നേറ്റ റാലിയും തിരുവമ്പാടിയിൽ പ്രതിഷേധ സംഗമവും നടക്കും. സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര അധ്യക്ഷത വഹിക്കും. സംസ്ഥാന-ജില്ല ഭാരവാഹികൾ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.