തുറവൂരിൽ വാഹനങ്ങൾ തടഞ്ഞു

അരൂർ: ഹർത്താൽ അരൂരിൽ പൊതുെവ സമാധാനപരം. തുറവൂരിൽ ഹർത്താൽ അനുകൂലികൾ രണ്ടരമണിക്കൂർ വാഹനങ്ങൾ തടഞ്ഞു. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾെപ്പടെ സർവിസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങൾ തുറവൂർ ജങ്ഷനിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ഉച്ചയോടെയാണ് വാഹനങ്ങൾക്ക് പോകാനായത്. അരൂരിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം നടത്തി ചേര്‍ത്തല: സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സമ്മേളനം ബി.ജെ.പി ദക്ഷിണമേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് സാനു സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ടി. സജീവ്‌ലാല്‍, സുമി ഷിബു, ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹ് പി.എന്‍. ജയശങ്കര്‍, അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, പി.കെ. ബിനോയ്, ഡി. ജ്യോതിഷ്, കെ.ആര്‍. അജിത്ത്, എസ്. പദ്മകുമാര്‍, കെ.കെ. പുരുഷന്‍, സന്തോഷ്, ഹരികൃഷ്ണന്‍, ദീപു എന്നിവര്‍ നേതൃത്വം നല്‍കി. ധ‌ര്‍ണ‌ നടത്തി ചേര്‍ത്ത‌ല: പ്ര‌തിപ‌ക്ഷ‌ നേതാവ് ര‌മേശ് ചെന്നിത്ത‌ല‌ കോഴിക്കോട്ട് ന‌ട‌ത്തിയ‌ ഉപ‌വാസ‌ സ‌മ‌ര‌ത്തിന് ഐക്യ‌ദാര്‍ഢ്യം പ്ര‌ഖ്യാപിച്ച് യു.ഡി.എഫ് ചേര്‍ത്ത‌ല‌ നിയോജ‌ക‌മ‌ണ്ഡ‌ലം ക‌മ്മിറ്റി ന‌ഗ‌ര‌ത്തില്‍ ധ‌ര്‍ണ‌ നടത്തി. ചെയ‌ര്‍മാന്‍ പി.വി. സുന്ദ‌ര‌ന്‍ അധ്യ‌ക്ഷ‌ത‌ വ‌ഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സി.കെ. ഷാജിമോഹ‌ന്‍ ധ‌ര്‍ണ‌ ഉദ്ഘാട‌നം ചെയ്തു. ക‌ണ്‍വീനര്‍ ആര്‍. ശശിധ‌ര‌ന്‍, എ.എം. ക‌ബീര്‍, പി.വി. പുഷ്പാംഗ‌ദ‌ന്‍, ശ‌ശിധ‌ര‌പ്പ‌ണിക്ക‌ര്‍, നഗരസഭ ചെയ‌ര്‍മാന്‍ ഐസ‌ക് മാട‌വ‌ന‌, സി.വി. തോമ‌സ്, എന്‍. വേണുഗോപാല്‍, സി.ഡി. ശ‌ങ്ക‌ര്‍, ത‌മ്പി, അയ്യൂബ്, എസ്. ക‌ൃഷ്ണ‌കുമാര്‍, എം.കെ. ജിന‌ദേവ് എന്നിവ‌ര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.