നടി അക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചന കൂടുതൽ പേർക്ക് അറിയാമായിരുന്നുവെന്ന്​ സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സിനിമ മേഖലയിലെ കൂടുതൽ ആളുകൾക്ക് അറിവുണ്ടായിരുന്നെന്ന സംശയത്തിൽ പൊലീസ്. ഇേതതുടർന്ന് സിനിമ രംഗത്തുള്ള കൂടുതൽ ആളുകളിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ തുടങ്ങി. ഇടവേള ബാബുവിൽനിന്ന് ശനിയാഴ്ച മൊഴിയെടുത്തത് ഇതി​െൻറ ഭാഗമായിട്ടായിരുന്നു. ഇനിയും മൊഴിയെടുക്കാനുള്ളവരുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. 'അമ്മ' വാർഷിക ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ സംരക്ഷിക്കാൻ രംഗത്തെത്തിയ താരങ്ങളെയാണ് പൊലീസിന് സംശയം. ദിലീപ് നടിയെ അപായപ്പെടുത്താൻ ആസൂത്രണം ചെയ്തത് രംഗത്തെ പ്രമുഖർക്ക് അറിയാമായിരുന്നുവെന്നാണ് പൊലിസീ​െൻറ നിഗമനം. ദിലീപി​െൻറ ഭാര്യയും നടിയുമായ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും അറിയുന്നു. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ പ്രശ്നങ്ങൾ ആരംഭിച്ചത് സ്റ്റേജ് ഷോ പരിശീലനത്തിനിടെയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന സജീവ സാന്നിധ്യം എന്ന നിലയിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപും നടിയുമായുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചും അതി​െൻറ വ്യാപ്തിയും അറിഞ്ഞിട്ടും മറച്ച് െവച്ചത് എന്തിനെന്നാണ് പ്രധാനമായും ചോദിച്ചറിയുക. ജനറൽ ബോഡി യോഗത്തിൽ നടനെ ശക്തമായി ന്യായീകരിച്ചതി​െൻറ കാരണവും അന്വേഷിക്കും. ഇതിനിടെ ദിലീപി‍​െൻറ സഹായി അപ്പുണ്ണിയോട് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യ ഹരജി തള്ളിയ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.