ശങ്കര്‍ അനുസ്മരണവും കാര്‍ട്ടൂണ്‍ ക്ലാസും ഇന്ന്

മൂവാറ്റുപുഴ: കാര്‍ട്ടൂണിസ്റ്റ് ശങ്കർ അനുസ്മരണവും കാര്‍ട്ടൂണ്‍ ക്ലാസും തിങ്കളാഴ്ച രാവിലെ 10.30-ന് പേഴക്കാപിള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും. കാര്‍ട്ടൂണ്‍ അക്കാദമി വൈസ്പ്രസിഡൻറ് ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് ഫൈസല്‍ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് കെ.എന്‍. ലത അനുസ്മരണപ്രഭാഷണം നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് നടക്കുന്ന കാര്‍ട്ടൂണ്‍ ക്ലാസിന് ഇബ്രാഹിം ബാദുഷ നേതൃത്വം നല്‍കും. ചിത്രകല അധ്യാപകന്‍ കെ.എം. ഹസന്‍, സി.എന്‍. കുഞ്ഞുമോള്‍, ശ്രീജ കെ. ഹരി എന്നിവര്‍ സംസാരിക്കും. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.