മൂവാറ്റുപുഴ: രാഷ്ട്രപിതാവ് അടക്കമുള്ളവരെ നിസ്സാരവത്കരിക്കാൻ സംഘ്പരിവാർ ശക്തികൾ ശ്രമിക്കുകയാെണന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ പറഞ്ഞു. കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിച്ചു. ജോസ് പെരുമ്പിള്ളികുന്നേൽ, കെ.എം. സലീം, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, വി.എം. സൈനുദ്ദീൻ, സമീർ കോണിക്കൽ, ജിമ്മി തോമസ്, ജോജുമോൻ, സാജു, ജോസ് കൊട്ടുപ്പിള്ളിൽ, സിജോമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.