കൂലിപ്പണിക്കാരിയായ വയോധികക്ക്​ എ.പി.എൽ കാർഡ്​

മൂവാറ്റുപുഴ: അയൽവീടുകളിൽ കൂലിപ്പണി ചെയ്ത് ഒറ്റമുറി വീട്ടിൽ കഴിയുന്ന നിർധനയായ വയോധികക്ക് എ.പി.എൽ റേഷൻ കാർഡ്. പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ മുളവൂർ മറ്റനായിൽ തങ്കമ്മയെയാണ് അധികൃതർ എ.പി.എൽ വിഭാഗത്തിലാക്കിയത്. ഭർത്താവ് ഉപേക്ഷിച്ച 70കാരിയായ ഇവർ 12-സ​െൻറിൽ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ ഒറ്റക്കാണ് കഴിയുന്നത്. സമീപത്തെ വീടുകളിൽ കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. നേരത്തേ ബി.പി.എൽ കാർഡായിരുന്നു. എ.പി.എല്ലിലേക്ക് മാറ്റിയതി​െൻറ മാനദണ്ഡം മനസ്സിലായിട്ടില്ല. ഏക്കറുകണക്കിന് സ്ഥലവും മറ്റു ജീവിതസൗകര്യങ്ങളുമുള്ള സമീപവാസികളായ പലർക്കും ബി.പി.എൽ കാർഡാണ്. കാർഡ് ബി.പി.എൽ ആക്കാൻ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണിവർ. താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകാൻ അവസരം ഉെണ്ടങ്കിലും സ്വന്തമായി ചെയ്യാൻ അറിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.