മൂവാറ്റുപുഴ: ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താൽ മൂവാറ്റുപുഴയിൽ ഭാഗികം. ഞായറാഴ്ചയായതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. വെള്ളൂര്‍ക്കുന്നം പാര്‍ട്ടി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി നെഹ്‌റു പാര്‍ക്കില്‍ സമാപിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എ.എസ്. വിജുമോന്‍, ബി.എം.എസ് മേഖല പ്രസിഡൻറ് എച്ച്. വിനോദ്, ആർ.എസ്.എസ് ജില്ല വിദ്യാര്‍ഥി പ്രമുഖ് ജിതിന്‍രവി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി, തങ്കക്കുട്ടന്‍, ബി.എം.എസ് മേഖല സെക്രട്ടറി കെ.സി. ബാബു, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. ദിലീപ്കുമാര്‍, യുവമോർച്ച മണ്ഡലം പ്രസിഡൻറ് അരുണ്‍ പി.മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാളകം, പായിപ്ര പഞ്ചായത്തുകളില്‍ ജി.പി. സതീഷ്, കെ.എ. പ്രദീപ്, ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.