ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം

ആലുവ: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ ബി.ജെ.പി ആലുവയിൽ പ്രകടനം നടത്തി. ആലുവ പാർട്ടി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം ആലുവ നഗരം ചുറ്റി ബാങ്ക് ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം ബി.ജെ.പി ദേശീയ കൗൺസിൽ അംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ. ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രൂപേഷ് പൊയ്യാട്ട് , പി. ഹരിദാസ്, ലത ഗംഗാധരൻ, എ.സി. സന്തോഷ് കുമാർ, സെന്തിൽകുമാർ, ദിനിൽ ദിനേഷ്, പ്രദീപ് പെരുമ്പടന്ന, പ്രീതാ രവി, മഹേഷ്കുന്നത്തേരി ,സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.