യൂത്ത് ലീഗ് ദിനം ആചരിച്ചു

എടത്തല : മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി കുഴിവേലിപ്പടിയിൽ . കുഴിവേലിപ്പടി ശാഖ പ്രസിഡൻറ് വി.എ. ഹസൻ പതാക ഉയർത്തി. പൊതുസമ്മേളനത്തിൽ യൂത്ത് ലീഗ് പ്രസിഡൻറ് ടി.എ. അനസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി.കെ. മൂസ യോഗം ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൻറെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ട്രാഫിക് കോൺെവക്സ് മിററി​െൻറ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി ടി.എ. ബഷീർ നിർവഹിച്ചു. മജീദ്, റഹിമാൻ, കുഞ്ഞിപ്പ അനുസ്മരണ പ്രഭാഷണം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ഇക്ബാൽ മാസ്റ്റർ നടത്തി. ആലുവ നിയോജക മണ്ഡലം സെക്രട്ടറി പി.കെ.എ. ജബ്ബാർ, സി.എം. മുഹമ്മദാലി, എം.ഐ. ഹംസ, പി.എം. നവാസ്, പി.കെ. പരീത്, കെ.എം. റഫീഖ്, ഇ.എം. അബൂബക്കർ ,ഇ.എം. പരീത്, കെ.എ. മനാഫ്, എം.ബി. ഫൈസൽ, എം.ഐ. ആഷിഖ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി എ.എൻ. ഷൈജു സ്വാഗതവും യൂത്ത് ലീഗ് മണ്ഡലം ട്രഷറർ കെ.എം. ഉമൈർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.