പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ

അങ്കമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ അങ്കമാലി സി.െഎ എസ്. മുഹമ്മദ് റിയാസി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മാള കീപ്പനമറ്റം വീട്ടില്‍ ആഷിഖ് (23), കുന്നുകര ചില്ലിക്കൂട്ടത്തില്‍ വീട്ടില്‍ സചിൻ (20), ചെങ്ങമനാട് കുനത്ത് വീട്ടില്‍ ആമിസ് (20) എന്നിവരാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. കേസില്‍ മറ്റൊരു പ്രതികൂടിയുണ്ട്. ഇയാള്‍ക്ക് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സമാനസ്വഭാവത്തിെല കേസുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ജി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍ രാജ്, പ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുഭാഷ്, പ്രസാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.