സ്രാവി​െൻറ ചിറകുകൾ പിടിച്ചെടുത്ത സംഭവം: ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

കൊച്ചി: കരുവേലിപ്പടിയിലെ മത്സ്യസംസ്കരണ സ്ഥാപനത്തിൽനിന്ന് 6000 കിലോ സ്രാവി​െൻറ ചിറകുകൾ പിടിച്ചെടുത്ത സംഭവത്തിൽ സ്ഥാപന ഉടമക്കെതിെര ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തു. 15 കോടി രൂപ വിലമതിക്കുന്ന ചിറകുകൾ സ്ഥാപനത്തി​െൻറ രണ്ട് ഗോഡൗണുകളിൽ നിന്നാണ് പിടിച്ചെടുത്തത്. ശനിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനക്ക് അയക്കും. വനസംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തത്. ശനിയാഴ്ച രാത്രി ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എറണാകുളം ഷാഡോ പൊലീസ് നടത്തിയ പരിശോധനയിലാണ് മട്ടാഞ്ചേരിക്കടുത്ത് കരുവേലിപ്പടിയിലെ മറൈൻ ഫിങ്സ് എന്ന സ്ഥാപനത്തിൽനിന്ന് ചിറകുകൾ പിടികൂടിയത്. സംരക്ഷിതജീവി വിഭാഗത്തിൽപെട്ട കടൽ സ്രാവി​െൻറ 6000 കിലോ വരുന്ന ഉണങ്ങിയ ചിറകുകളാണ് കണ്ടെടുത്തത്. കടൽസ്രാവി​െൻറ ചിറകിനുള്ളിലെ നാരുകൾക്ക് കിലോക്ക് 15000 രൂപയോളം വിലമതിക്കുമെന്നാണ് പൊലീസ് പറയുന്നത്. വിദേശരാജ്യങ്ങളിൽ ശസ്ത്രക്രിയക്ക് ശേഷമുള്ള തുന്നലിനും സൂപ്പുണ്ടാക്കാനുമായാണ് ഇവ ഉപയോഗിക്കുന്നത്. വല്ലാർപാടം തുറമുഖം വഴി കൊളംബോയിലേക്ക് കടത്താനാണ് സൂക്ഷിച്ചിരുന്നതെന്ന് സൂചനയുണ്ട്. പിന്നീടത് ചൈന, ജപ്പാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. കേസ് വനം വകുപ്പിന് കൈമാറിയിരുന്നു. സ്രാവിെന കേരള തീരത്തുനിന്ന് പിടിച്ചതാണോ മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നതാണോ എന്നും പരിശോധിക്കുന്നുണ്ട്. എസ്.ഐ ഹണി കെ. ദാസി​െൻറ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് ചിറകുകൾ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.