ജി.എസ്.ടി കയറ്റുമതി, ഇറക്കുമതി മേഖലയെ കാര്യമായി ബാധിച്ചു. നികുതി വർധനമൂലം ഉൽപന്നങ്ങളുടെ വില കൂടിയതും സംഭരിക്കാൻ കഴിയാത്തതും മേഖലക്ക് നഷ്ടമുണ്ടാക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. ജി.എസ്.ടി വന്നതോടെ 28 ശതമാനം നികുതിയാണ് ഇറക്കുമതി മേഖലയിൽ നിലവിൽ ഇൗടാക്കുന്നത്. ഷിപ്പിങ് മേഖലയിൽ മർച്ചൻറ് എക്സ്പോർട്ടർ (വാങ്ങി വിൽക്കുന്ന രീതി) ചുരുങ്ങി. ഹൈ സി വിൽപന (വിദേശത്തുനിന്ന് വരുന്ന ഉൽപന്നം തുറമുഖത്ത് എത്തിയാൽ മറ്റൊരാൾക്ക് വിൽക്കുന്ന രീതി) കുറഞ്ഞു. രാജ്യാന്തരമേഖല അംഗീകരിച്ച നിയമപരമായ വാണിജ്യമാണ് ഹൈ സി വിൽപന. കപ്പലുകൾ വല്ലാർപാടത്ത് എത്തുന്നത് കുറഞ്ഞു. ജി.എസ്.ടി രജിസ്ട്രേഷൻ സംബന്ധിച്ച് വ്യാപാരികൾക്കും ചരക്ക് എടുക്കുന്നവർക്കും അനിശ്ചിതാവസ്ഥ മാറിയിട്ടില്ല. ഗുജറാത്തിലെ മുദ്ര തുറമുഖത്തുനിന്ന് വരുന്ന മാർബിൾ, ടൈൽ എന്നിവയുടെ വരവ് കുറഞ്ഞു. കയറ്റുമതി ഇറക്കുമതി മേഖലയിൽ 20 ശതമാനത്തിെൻറ കുറവുണ്ടായി. െകാച്ചിയിൽനിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത് സമുദ്രമത്സ്യങ്ങൾ, കയറുകൾ, സുഗന്ധവ്യഞ്ജനം, കയർ പായ, കോയമ്പത്തൂരിൽനിന്നുള്ള യന്ത്ര സാമഗ്രികൾ, നൂലുകൾ എന്നിവയാണ്. സിമൻറ്, വൈറ്റ് സിമൻറ്്്്, കശുവണ്ടി, ചൈന ഉൽപന്നങ്ങൾ, കൊളംബോയിൽനിന്ന് വരുന്ന ഫർണിച്ചർ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്ന് വരുന്ന ന്യൂസ്പ്രിൻറുകൾ എന്നിവ കൊച്ചി വഴിയാണ് ഇറക്കുമതി. ഇൗ മാസത്തെ കപ്പലുകളുടെ വരവിൽ കുറവ് വന്നിട്ടുണ്ടെന്നും ജി.എസ്.ടി രജിസ്ട്രേഷൻ മിക്ക വ്യാപാരികളും പൂർത്തിയാക്കിയിട്ടിെല്ലന്നും 80 ഷിപ്പിങ് കമ്പനികൾ രജിസ്റ്റർ ചെയ്ത സ്റ്റീമർ ഏജൻറ്സ് അസോസിയേഷെൻറ പ്രസിഡൻറ് പ്രകാശ് അയ്യർ പറയുന്നു. തയാറാക്കിയത്: ഷംനാസ് കാലായി കെ.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.