കൊച്ചി: തിരുവനന്തപുരത്ത് ആർ.എസ്.എസ് കാര്യവാഹക് വെേട്ടറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിക്കാനും വാഹനങ്ങള്‍ തടയാനും പ്രകടനക്കാര്‍ ശ്രമിച്ചതൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. ദൂര ദിക്കുകളിൽനിന്ന് എത്തിയ യാത്രക്കാർ റെയിൽേവ സ്റ്റേഷനുകളിൽ കുടുങ്ങി. ജലഗതാഗത വകുപ്പും കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സര്‍വിസ് നടത്താതിരുന്നതു ഗതാഗതത്തെ ബാധിച്ചു. എറണാകുളം ബോട്ട് ജെട്ടിയില്‍നിന്ന് വൈകീട്ട് ആറിന് ബോട്ട് സര്‍വിസ് തുടങ്ങി. രാവിലെ കോണ്‍വോയ് അടിസ്ഥാനത്തില്‍ കാക്കനാേട്ടക്ക് കെ.എസ്.ആർ.ടി.സി ഏതാനും സര്‍വിസുകള്‍ നടത്തിയെങ്കിലും പിന്നീടതു നിലച്ചു. വൈകീട്ടോടെ സര്‍വിസ് പുനരാരംഭിച്ചു. ഹര്‍ത്താല്‍ വിവരമറിയാതെ രാവിലെ ട്രെയ്‌നുകളിലും മറ്റും സ്റ്റേഷനുകളിലെത്തിയ യാത്രക്കാര്‍ ബുദ്ധിമുട്ടി. സൗത്ത്, നോര്‍ത്ത് റെയിൽവേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് തുണയായി പൊലീസ് വാഹനങ്ങള്‍ സര്‍വിസ് നടത്തി. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് കലൂര്‍, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലേക്ക് സൗത്ത് റെയിൽവേ സ്റ്റേഷനില്‍ നിന്ന് വൈറ്റില, പാലാരിവട്ടം, നോര്‍ത്ത് ഭാഗങ്ങളിലേക്കും വൈറ്റിലയില്‍നിന്ന് തൃപ്പൂണിത്തുറ, കാക്കനാട്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലേക്കും പൊലീസ് വാഹനങ്ങള്‍ യാത്രാ സൗകര്യം ഒരുക്കി. എറണാകുളം റൂറല്‍ പരിധിയില്‍ ആലുവയില്‍നിന്ന് പറവൂരിലേക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചിലയിടങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ പൊലീസ് അകമ്പടിയോടെയാണ് കടന്നുപോയത്. കോളജ് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട പഠനയാത്ര സംഘത്തിന് എറണാകളത്തുനിന്ന് കോതമംഗലം വരെ സുരക്ഷ നല്‍കി. രാവിലെ എം.സി റോഡ് വഴി പോയ കെ.എസ്.ആർ.ടി.സിയുടെ സൂപ്പര്‍ ഡീലക്‌സ് ബസിനെയും സുരക്ഷിതമായി കടത്തിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.