കളമശ്ശേരി: ഏലൂർ, കളമശ്ശേരി പ്രദേശങ്ങളിലെ പലയിടത്തും വാഹനങ്ങൾ തടഞ്ഞും കടകളടപ്പിച്ചുമാണ് അനുകൂലികൾ ഹർത്താൽ വിജയിപ്പിച്ചത്. കളമശ്ശേരി മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രകടനങ്ങളും നടന്നു. ദേശീയപാതയിൽ തടിച്ചുകൂടിയ ഹർത്താൽ അനുകൂലികളെ അവഗണിച്ച് മുന്നോട്ടുനീങ്ങാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരെ തടഞ്ഞത് നേരിയ സംഘർഷത്തിന് വഴിവെച്ചു. ഉടൻ നേതാക്കളും പൊലീസും ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കളമശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ ബി.ജെ.പി ജനറൽ സെക്രട്ടറി എ. സുനിൽകുമാർ, മുനിസിപ്പൽ പ്രസിഡൻറ് പ്രമോദ്‌കുമാർ എന്നിവരും പാതാളത്ത് നടത്തിയ പ്രകടനത്തിന് മുനിസിപ്പൽ പ്രസിഡൻറ് എസ്. ഷാജി, വി.വി. പ്രകാശൻ, ഗോപിനാഥ് എന്നിവരും നേതൃത്വം നൽകി. വൈദ്യുതി മുടങ്ങും കളമശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സോഷ്യൽ പള്ളി, സ്കൂൾ, കുടിലിൽ റോഡ്, കരിപ്പായി റോഡ്, കപ്പേള ജങ്ഷൻ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.