'ഷെയര്‍ മീല്‍' പദ്ധതി; മിനി മാരത്തൺ സംഘടിപ്പിച്ചു

കാക്കനാട്: ജില്ല ജയിലി​െൻറ 'ഷെയര്‍ മീല്‍' പദ്ധതി പ്രചാരണാർഥം മിനി മാരത്തണ്‍ സംഘടിപ്പിച്ചു. 'റണ്‍ എ മൈല്‍ ഷെയര്‍ എ മീല്‍' എന്ന പേരില്‍ സോള്‍സ് ഓഫ് കൊച്ചിന്‍ ക്ലബി​െൻറ സഹകരണത്തോടെ ചിറ്റേത്തുകരയില്‍നിന്നാണ് ഒാട്ടം ആരംഭിച്ചത്. രാവിലെ ആറിന് ജയില്‍ കവാടത്തില്‍ ജില്ല ജയില്‍ സൂപ്രണ്ട് ചന്ദ്രകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. 600 പേർ പങ്കെടുത്തു. ഭക്ഷണം വഴിയാത്രക്കാര്‍ക്ക് പങ്ക് വെക്കുന്ന പദ്ധതിയാണ് 'ഷെയര്‍ മീൽ'. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, ഇന്‍ഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണി എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.