ജനാധിപത്യസംവിധാനം ഉപയോഗിച്ച് ഭരണഘടനയെ നിർവീര്യമാക്കുന്നു- സച്ചിദാനന്ദൻ കൊച്ചി: ജനാധിപത്യത്തിെൻറ സംവിധാനമുപയോഗിച്ച് ഭരണഘടന നിർവീര്യമാക്കുകയാണെന്ന് സച്ചിദാനന്ദൻ. മറൈൻഡ്രൈവിൽ ഡി.സി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിെൻറ സംവിധാനങ്ങളുപയോഗിച്ചാണ് ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചത്. പുസ്തകങ്ങൾ അപകടകരമായ ആയുധമായി കരുതുന്ന കാലമാണിതെന്നും സച്ചിദാനന്ദൻ പറഞ്ഞു. സച്ചിദാനന്ദൻ എഴുതിയ 'സമുദ്രങ്ങൾക്കു മാത്രമല്ല' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. എഴുത്തുകാരനായ സേതു, സെബാസ്റ്റ്യൻ പോൾ, സുധീഷ് കൊേട്ടമ്പ്രം എന്നിവർ സംസാരിച്ചു. മേള ആഗസ്റ്റ് 15ന് സമാപിക്കും. പരിപാടികൾ ഇന്ന് കൊച്ചി മറൈൻഡ്രൈവ്: ഡി.സി പുസ്തകമേള -രാവിലെ 10.00, പുസ്തകപ്രകാശനം- വൈകു. 5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.