കൊച്ചി: സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘം കിടപ്പിലായ രോഗികൾക്ക് ചൊവ്വാഴ്ച വീടുകളിലെത്തി മരുന്നും ചികിത്സയും നൽകും. കുമ്പളങ്ങി, കോയ ബസാർ, കംപ്രഷൻ മുക്ക്, പഴങ്ങാട്ട്കവല പ്രദേശങ്ങളിലാണ് സന്ദർശനം. കെ.സി.ബി.സി മദ്യവിരുദ്ധസമിതി കുമ്പളങ്ങി യൂനിറ്റിെൻറ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 94474 74616. വൈകല്യ ശസ്ത്രക്രിയ നിർണയക്യാമ്പ് കൊച്ചി: പ്ലാസ്റ്റിക് സർജറി, അസ്ഥിരോഗ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ സൗജന്യ വൈകല്യ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ടിനാണ് ക്യാമ്പ്. ജന്മനാലുള്ള മുറിച്ചുണ്ട്, മുറിയണ്ണാക്ക്, അപകടം മൂലമുള്ള വൈകല്യമുള്ളവർക്കും ക്യാമ്പിൽ പെങ്കടുക്കാമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0484 2887800. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഒൗഷധക്കഞ്ഞി വിതരണം ചോറ്റാനിക്കര: രാമായണ മാസാചരണേത്താടനുബന്ധിച്ച് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദേവസ്വത്തിെൻറ ആഭിമുഖ്യത്തിൽ ഭക്തർക്ക് ഒൗഷധക്കഞ്ഞി വിതരണം നടത്തി. േദവസ്വം മാനേജർ ബിജു ആർ. പിള്ള, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ വി.കെ. രവീന്ദ്രൻ, കെ.എസ്. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.