ദിലീപി​െൻറ ഭൂമിയളക്കൽ പ്രഹസനമെന്ന് കരുമാല്ലൂർ പഞ്ചായത്ത് പ്രതിപക്ഷം

കരുമാല്ലൂർ: നടൻ ദിലീപി​െൻറ ഭൂമിയളക്കൽ നടപടി പ്രഹസനമെന്ന് കരുമാല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി ആരോപിച്ചു. കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരിക്കുമ്പോഴാണ് ദിലീപും സി.പി.എം നേതാവും സ്ഥലം വാങ്ങിയതും കൈയേറിയതായി പറയുന്നതും. പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജി​െൻറ ഇരുകരകളിലായി 400 മീറ്റർ വീതം സംരക്ഷണഭിത്തി നിർമിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. അനാവശ്യ നിർമാണമായിരുന്നെങ്കിൽ അന്നേ നിർത്തിെവക്കേണ്ടതായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ എല്ലാ നിർമാണ പ്രവർത്തനവും നിർത്തിെവപ്പിച്ച് വിശദമായി പഠിച്ചതിന് ശേഷമാണ് വീണ്ടും തുടങ്ങിയത്. ഇക്കാര്യങ്ങൾക്ക് വ്യക്തമായ തെളിവുണ്ടായിട്ടും സി.പി.എം പ്രവർത്തകർ വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് എ.എം. അലി പറഞ്ഞു. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നുവെന്ന് പ്രചരിപ്പിച്ച് ദൃശ്യമാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമായിരുന്നു ശ്രമം. വ്യക്തിയുടെ സ്ഥലം അളക്കാൻ ഏഴ് ദിവസത്തിൽ കുറയാതെ മുൻകൂർ നോട്ടീസ് നൽകിയിരിക്കണമെന്നിരിക്കെ യു.ഡി.എഫ് അംഗങ്ങളുടെ വില്ലേജ് ഓഫിസ് ധർണ പൊളിക്കാൻ ലക്ഷ്യമിട്ടായിരുന്നു പ്രഹസനം. സ്ഥലമളന്ന് തിട്ടപ്പെടുത്തി പുറമ്പോക്കുണ്ടെന്ന് ഉറപ്പാക്കാതെ പൊലീസി​െൻറ സാന്നിധ്യത്തിൽ മതിൽ പൊളിച്ചത് അധികാരത്തി​െൻറ അഹങ്കാരമാണ്. കരുമാല്ലൂർ പഞ്ചായത്തിലെ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാതെ കുന്നുകര പഞ്ചായത്ത് പരിധിയിലെ കൈയേറ്റമൊഴിപ്പിക്കാൻ പ്രസിഡൻറ് മുൻകൈ എടുക്കുന്നത് സ്വന്തം പാർട്ടിക്കാരെയും തൽപരകക്ഷികളെയും സംരക്ഷിക്കാനാണ്. 2007ൽ അനധികൃത ബോട്ട് ജെട്ടി നിർമാണം നടന്നതും ബംഗ്ലാവിന് പെർമിറ്റ് നൽകിയതും എൽ.ഡി.എഫ് ഭരണകാലത്താണ്. പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം, ഭൂമി ൈകേയറ്റം എന്നിവ സംബന്ധിച്ച് ഏതന്വേഷണവും സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൂടിയായ എ.എം. അലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.