ഹർത്താൽ: വിവിധയിടങ്ങളിൽ പ്രതിഷേധം

കടുങ്ങല്ലൂർ: ഹർത്താലിനോടനുബന്ധിച്ച് കളമശ്ശേരി നിയോജക മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ ബി.ജെ.പി കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് എം.എം. ഉല്ലാസ്‌കുമാർ സംസാരിച്ചു. പി. സജീവ്, രാമചന്ദ്രൻ. സി.ബി. ജയദേവൻ, എസ്.ജി. ശ്രീജിത്ത്‌, സി.ആർ. ബാബു, ജിനേഷ്, ബി. ബാബു, വിജയകുമാർ, എസ്.ആർ. നായർ എന്നിവർ നേതൃത്വം നൽകി . ആലങ്ങാട്: കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ നടന്ന പ്രകടനം കോട്ടപ്പുറത്ത് സമാപിച്ചു. ജനറൽ സെക്രട്ടറി ടി.കെ. ബാബു സംസാരിച്ചു. കരുമാല്ലൂർ പഞ്ചായത്ത്‌ പ്രസിഡൻറ് സുനിൽ കെ.കണ്ണൻ, ആലങ്ങാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ് എസ്.ജി. സന്തോഷ്, വി.വി. മുരളി, ബാബു, പ്രദീപ് ജോൺ, സുധാകരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കുന്നുകരയിൽ നടന്ന പ്രതിഷേധപ്രകടനത്തിന് ബൈജു ശിവൻ, ഷാജി മൂത്തേടൻ, രാജപ്പൻ, കൃഷ്ണകുമാർ, ജയകുട്ടൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.