ബിവറേജസ് ഔട്ട്ലറ്റ് അടച്ചുപൂട്ടണം -എസ്.വൈ.എസ് പറവൂർ: ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാവുകയും സമീപത്തെ ജുമാമസ്ജിദിലേക്ക് വരുന്നവർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന സ്വകാര്യബസ് സ്റ്റാൻഡിലെ മദ്യവില്‍പനശാല അടിയന്തരമായി അടച്ചുപൂട്ടണമെന്ന് സമസ്ത കേരള സുന്നി യുവജനസംഘം പറവൂർ സോൺ കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യം വാങ്ങാൻ വരുന്നവർ പള്ളി കവാടത്തിലും ബസ് സ്റ്റാൻഡിലും വാഹനം പാർക്ക് ചെയ്യുകയും മദ്യപിക്കുകയും ചെയ്യുന്നത് ആരാധനക്ക് വരുന്നവർക്കും പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഭീഷണിയാണ്. അടച്ചുപൂട്ടുന്നില്ലെങ്കിൽ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചു. സോൺ പ്രസിഡൻറ് അബ്ദുല്ലത്തീഫ് അഹ്സനി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.എ. അൻവർ വിഷയാവതരണം നടത്തി. ഷാനവാസ് പറവൂർ, കെ.കെ. അബ്ദുസ്സലാം, വി.എ. സത്താർ, റഫീഖ് സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.