ഹർത്താൽ എറണാകുളം, ആലപ്പുഴ

കൊച്ചി: ആർ.എസ്.എസ് കാര്യവാഹക് വെേട്ടറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്്ത ഹർത്താൽ എറണാകുളം ജില്ലയിൽ പൂർണം. എങ്ങും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ദീർഘദൂര യാത്രക്കാരാണ് ഏറെ പ്രയാസപ്പെട്ടത്. ദൂരദിക്കുകളിൽനിന്ന് എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി. നഗരത്തിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട ഭക്ഷണശാലകൾ തുറന്നുപ്രവർത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. സ്വകാര്യവാഹനങ്ങൾ ഒാടി. ഒരുവിഭാഗം ഒാേട്ടാകൾ സർവിസ് നടത്തി. എന്നാൽ, ഇരട്ടി ചാർജ് ഇൗടാക്കി. ആലപ്പുഴ ജില്ലയിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. വൈകിയെത്തിയ ഹർത്താൽ പ്രഖ്യാപനം ഞായറാഴ്ചയും പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് തിരിച്ചടിയായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ദീർഘദൂര സർവിസ് ആരംഭിച്ചെങ്കിലും സമരാനുകൂലികൾ എത്തി തടയുകയും ഒരുബസിനുനേരെ കല്ലെറിയുകയും ചെയ്തതോടെ പൂർണമായും നിർത്തിവെച്ചു. ബോട്ട് ഗതാഗതവും സ്തംഭിച്ചു. ഇതോടെ യാത്രക്ലേശം രൂക്ഷമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.