റിലയൻസ്​ ഭീഷണി കാര്യമാക്കുന്നില്ല ^ബി.എസ്.എൻ.എൽ കഴിഞ്ഞവർഷം റദ്ദാക്കിയത് 23,000 ലാൻഡ് ലൈൻ കണക്​ഷൻ

റിലയൻസ് ഭീഷണി കാര്യമാക്കുന്നില്ല -ബി.എസ്.എൻ.എൽ കഴിഞ്ഞവർഷം റദ്ദാക്കിയത് 23,000 ലാൻഡ് ലൈൻ കണക്ഷൻ ആലപ്പുഴ: ജില്ലയിൽ 2016----17 വർഷം ബി.എസ്.എൻ.എൽ എട്ട് ശതമാനം സാമ്പത്തിക വളർച്ച നേടിയതായി ജനറൽ മാനേജർ സി. മനോജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ റിലയൻസി‍​െൻറ ജിയോയിൽനിന്ന് കടുത്ത മത്സരമാണ് അഭിമുഖീകരിക്കുന്നത്. ഇക്കാരണത്താൽ പ്രതീക്ഷിച്ച വരുമാനത്തേക്കാൾ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ, പ്രശ്നം കാര്യമാക്കാനില്ല. ഉപഭോക്താക്കൾക്കിടയിൽ മികച്ച സേവനം നൽകി പരാതിക്ക് ഇടനൽകാതെ മുന്നോട്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നഷ്ടപ്പെട്ട ലാൻഡ് ലൈനുകൾ ഉപഭോക്താക്കളെ തിരിച്ചുകൊണ്ടുവരുന്നതിന് ആകർഷക ഇളവുകൾ നൽകാനും ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു. പുതിയ കണക്കുപ്രകാരം 1.47 ലക്ഷം ഉപഭോക്താക്കളാണ് ലാൻഡ് ലൈൻ കണക്ഷൻ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം 23,000 പേർ ലാൻഡ് ലൈൻ കണക്ഷൻ റദ്ദാക്കുകയും ചെയ്തു. അപ്രതീക്ഷിത നഷ്ടം ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻറർനെറ്റ് രംഗത്ത് 33 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 48,178 ബ്രോഡ്ബാൻഡ് കണക്ഷനാണ് ബി.എസ്.എൻ.എല്ലിന് ഉള്ളത്. 13,314 പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷനും 42,8928 പ്രീപെയ്ഡ് മൊബൈൽ കണക്ഷനുമാണ് ജില്ലയിൽ ബി.എസ്.എൻ.എല്ലിന് കീഴിൽ ഉള്ളത്. ആലപ്പുഴ, മാവേലിക്കര, പുന്നമട ഫിനിഷിങ് പോയൻറ്, കലക്ടറേറ്റ്, മാരാരിക്കുളം എന്നിവിടങ്ങളിൽ ക്വാഡ്ജെൻ വൈ-ഫൈ ഹോട്ട് സ്പോട്ടുകളും പാതിരപ്പള്ളി, കൈചൂണ്ടി, കിടങ്ങാംപറമ്പ്, ബോട്ട്ജെട്ടി, മുല്ലക്കൽ, പുന്നപ്ര, കായംകുളം മാർക്കറ്റ്, ആലപ്പുഴ മുനിസിപ്പാലിറ്റി, അമ്പലപ്പുഴ എന്നീ സ്ഥലങ്ങളിൽ വൈ-ഫൈ ഹോട്ട്സ്പോട്ട് സ്ഥാപിച്ചതായി ജനറൽ മാനേജർ പറഞ്ഞു. 11 സ്ഥലത്തുകൂടി ഇവ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഫോൺ കണക്ഷൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം ജില്ലയിലെ അതത് കസ്റ്റമർ കെയർ സ​െൻററുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മൊബൈൽ ടവറി‍​െൻറ പോരായമ മൊബൈൽ സേവനങ്ങൾക്ക് തിരിച്ചടിയാവുന്നുണ്ട്. ഇത് പരിഹരിക്കാൻ ടവർ നിർമാണം മാത്രമാണ് പ്രതിവിധി. എന്നാൽ, നാട്ടുകാർ ടവർ സ്ഥാപിക്കുന്നതിൽ എതിർപ്പുമായി ശക്തമാണെന്ന് ജനറൽ മാനേജർ ചൂണ്ടിക്കാട്ടി. വാർത്ത സമ്മേളനത്തിൽ ഡി.ഡി.എം (ഓപറേഷൻസ്) വേണുഗോപാലൻ, ഡി.ജി.എം (മാർക്കറ്റിങ്) സദാനന്ദ ജോഷി, ഡി.ജി.എം (ടെക്നിക്കൽ) അനിൽകുമാർ മേനോൻ എന്നിവർ പങ്കെടുത്തു. റോവിങ് ആൻഡ് പാഡലിങ് ബോട്ട് ക്ലബ് അസോ. വാർഷികം ആലപ്പുഴ: കേരള റോവിങ് ആൻഡ് പാഡലിങ് ബോട്ട് ക്ലബ് അസോസിയേഷൻ ഒന്നാം വാർഷിക ആഘോഷം തിങ്കളാഴ്ച ചമ്പക്കുളം കല്ലൂർക്കാട് സ​െൻറ് മേരീസ് ബസിലിക്ക ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി.ടി. തോമസ് കാച്ചാംകോടം, ജനറൽ കൺവീനർ ജോസഫ് ഇളംകുളം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.