പാർപ്പിട പദ്ധതിയിലെ ഗുണഭോക്താക്കളിൽ കൂടുതൽ പേരും കമ്യൂണിസ്റ്റുകാർ -എം.ലിജു മണ്ണഞ്ചേരി: എല്ലാവർക്കും വീട് നൽകാൻ ലൈഫ് മിഷെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽനിന്ന് ബഹുഭൂരിപക്ഷവും പുറത്തായതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു. കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വീട് നൽകുമെന്ന് പരസ്യം നൽകി ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയവരാണ് ഇടതുസർക്കാർ. കുടുംബശ്രീ പ്രവർത്തകരെയും പഞ്ചായത്ത് ജീവനക്കാരെയും െവച്ച് അന്വേഷിച്ച് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അർഹരായവർ പുറത്തായി. പട്ടികയിൽ കടന്നുകൂടിയവരിൽ മിക്കവരും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരാെണന്നും ലിജു കുറ്റപ്പെടുത്തി. മണ്ണഞ്ചേരി പോലെ 23 വാർഡുകളുള്ള സ്‌പെഷൽ ഗ്രേഡ് പഞ്ചായത്തിൽ 94 പേർക്കാണ് വീടിന് അർഹത. അന്വേഷിച്ച് അർഹതയിെല്ലന്ന് കണ്ട് പട്ടികയിൽനിന്ന് പുറത്തായത് 1248 പേരാണ്. ബി.പി.എൽ പട്ടികയിലെ അപാകതകൾ പരിഹരിക്കുക, അർഹരായവരെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മണ്ഡലം പ്രസിഡൻറ് കെ.എച്ച്. മജീദ് അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. കെ.വി. മേഘനാദൻ, എൻ. ചിദംബരൻ, എ.കെ. മദനൻ, കുന്നപ്പള്ളി മജീദ്, പി. തമ്പി, എ.ആർ. രാജാറാം, എം. രാജ, എം. ഷഫീഖ്, ജി. ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. പട്ടണക്കാട് കോണ്‍ഗ്രസില്‍ കലാപം; സമാന്തര മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു ചേര്‍ത്തല: പട്ടണക്കാട് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം. മണ്ഡലം കമ്മിറ്റിയില്‍ ഏകാധിപത്യ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം വിഷയം ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവർ പ്രത്യേക സമ്മേളനം നടത്തി സമാന്തര മണ്ഡലം കമ്മിറ്റിക്ക് രൂപംനൽകി. ബുധനാഴ്ച ചേർന്ന യോഗത്തില്‍ മണ്ഡല നേതൃത്വത്തിനെതിരെയും ജില്ല നേതൃത്വത്തിലെ ഒരു വിഭാഗത്തിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ചര്‍ച്ചകളൊന്നും നടത്താതെ ഏകപക്ഷീയ തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഗ്രാമപഞ്ചായത്തിലും പിന്നീട് പട്ടണക്കാട് സഹകരണബാങ്കിലും ഉണ്ടായ തിരിച്ചടികള്‍ക്ക് ഏകാധിപത്യ തീരുമാനങ്ങളാണ് കാരണമെന്നും വിമര്‍ശനമുയര്‍ന്നു. പട്ടണക്കാട് പാര്‍ട്ടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. നിലവില്‍ മണ്ഡലം കമ്മിറ്റിയിലെ ഭാരവാഹികളെല്ലാം സമാന്തര കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എ ഗ്രൂപ് നേതൃത്വത്തിലായിരുന്നു സമ്മേളനമെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പങ്കെടുത്തു. വയലാർ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് ടി.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ആര്‍. സതീശന്‍ അധ്യക്ഷത വഹിച്ചു. എന്നാല്‍, ഇത്തരത്തിലൊരു സമ്മേളനത്തെ കുറിച്ചോ കമ്മിറ്റിയെ കുറിച്ചോ അറിയില്ലെന്ന് പട്ടണക്കാട് മണ്ഡലം പ്രസിഡൻറ് എം.കെ. ജയപാല്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം എത്ര ഉന്നതന്‍ ചെയ്താലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.