പെൻഷൻ കുടിശ്ശിക നൽകി സമരം ഒത്തുതീർപ്പാക്കണം -എ.എ. ഷുക്കൂർ ആലപ്പുഴ: പെൻഷൻ കുടിശ്ശികക്ക് വേണ്ടി സമരം നടത്തുന്ന കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ സമരം എത്രയുംവേഗം ഒത്തുതീർപ്പാക്കണമെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. ജൂലൈ മൂന്നിന് ആരംഭിച്ച് തുടർച്ചയായി ബസ് സ്റ്റേഷനിൽ ധർണ സമരം നടത്തുന്ന പെൻഷൻകാരുടെ സമരപ്പന്തലിൽ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിലും നടത്തിവരുന്ന സമരം 27ാം ദിവസത്തിലേക്ക് കടന്നു. യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രാധാകൃഷ്ണൻ, എസ്.യു.സി.ഐ നേതാവ് എസ്. സീതിലാൽ, എ.പി. ജയപ്രകാശ്, കെ.എം. സിദ്ധാർഥൻ, വി.പി. പവിത്രൻ, എം.പി. പ്രസന്നൻ, ടി. ഹരിദാസ്, പി.എ. കൊച്ചുചെറുക്കൻ, സി.എം. സ്റ്റീഫൻ, പി.കെ. നാണപ്പൻ എന്നിവർ സംസാരിച്ചു. സമരം ശനിയാഴ്ചയും തുടരുമെന്നും എല്ലാ പെൻഷൻകാരും രാവിലെ 10ന് എത്തണമെന്നും യൂനിറ്റ് പ്രസിഡൻറ് അറിയിച്ചു. കെ.ഇ. മാമ്മെൻറ നിര്യാണത്തിൽ അനുശോചിച്ചു ആലപ്പുഴ: കേരള പ്രദേശ് മദ്യവിരുദ്ധ സമിതി രക്ഷാധികാരിയും ഗാന്ധിയനുമായ കെ.ഇ. മാമ്മെൻറ നിര്യാണത്തിൽ കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം അനുശോചിച്ചു. ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി സെക്രട്ടറി എം.എ. ജോൺ മാടമന അനുശോചന പ്രമേയം അവതരിപ്പിച്ചു. മൗലാന ബഷീർ ഹാജി, കെ. കാർത്തികേയൻ നായർ, അഡ്വ. ദിലീപ് ചെറിയനാട്, അഡ്വ. പ്രദീപ് കൂട്ടാല, എത്സമ്മ പോൾ, ആനി ജോൺ, അനിൽ കൂരോപ്പട, നൗഷാദ് മാന്നാർ, ബി. സുജാതൻ, എ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. പി.ജി.ഡി.സി.എ കോഴ്സ് ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് വരിക്കാരായ തൊഴിലാളികളുടെ മക്കൾക്കുള്ള എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തുന്ന പി.ജി.ഡി.സി.എ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാല ബിരുദമാണ് യോഗ്യത. ഒന്നരവർഷം ദൈർഘ്യമുള്ള കോഴ്സിന് 5000 രൂപക്ക് മുകളിൽ വരുമാനം ഉള്ള തൊഴിലാളികളുടെ മക്കൾക്ക് ആകെ ഫീസിെൻറ 50 ശതമാനവും 5000 രൂപക്ക് താഴെ വരുമാനമുള്ളവർക്ക് 75 ശതമാനവും പട്ടികജാതി-വർഗ തൊഴിലാളികളുടെ മക്കൾക്ക് 100 ശതമാനവും ഫീസിളവും 10 ശതമാനം സംവരണവും നൽകും. അപേക്ഷഫോറം ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ജില്ല കാര്യാലയത്തിൽനിന്ന് ഇൗമാസം 31 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. പത്തനതിട്ട, ആലപ്പുഴ ജില്ലക്കാർ അപേക്ഷ അയക്കേണ്ട വിലാസം: ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, ടി.വി. തോമസ് മെമ്മോറിയൽ ട്രസ്റ്റ് ബിൽഡിങ്, ഒന്നാംനില, പവർഹൗസ് ജങ്ഷൻ, ആലപ്പുഴ. ഫോൺ: 0477-2242630.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.