കുസാറ്റ് വാർത്തകൾ

കൊച്ചി: സർവകലാശാലയിലെ മറൈൻ എൻജിനീയറിങ് ഒഴികെയുള്ള വിവിധ ബി.ടെക് കോഴ്സിലെയും എം.എസ്സി ഫോട്ടോണിക്സ് കോഴ്സിെലയും ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് 2017 റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പങ്കെടുക്കാം. എസ്.സി/എസ്.ടി സംവരണ സീറ്റുകളിൽ ക്യാറ്റ് റാങ്കുകാരുടെ അഭാവത്തിൽ, എസ്.സി/എസ്.ടി വിഭാഗത്തിലെ ക്യാറ്റ് റാങ്ക് ഇല്ലാത്തവരെയും പരിഗണിക്കും. ആഗസ്റ്റ് മൂന്നിന് ഒന്നാം റൗണ്ട് കൗൺസലിങ്ങിനുശേഷം ഒഴിവുവരുന്ന എസ്.ഇ.ബി.സി സീറ്റുകൾ ജനറൽ ഒാൾ ഇന്ത്യ മെറിറ്റ് സീറ്റായി പരിഗണിക്കും. ഭിന്നശേഷിക്കാർക്കും മൂന്നിന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്ന് ഐ.ആർ.എ.എ ഡയറക്ടർ അറിയിച്ചു. വിശദ വിവരങ്ങൾ www.cusat.nic.in ൽ ലഭിക്കും. ഐ.പി.ആർ അസോ. പ്രഫ. അപേക്ഷ 16 വരെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിൽ (ഐ.പി.ആർ സ്റ്റഡീസ്) ഒഴിവുള്ള അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാനുള്ള അപേക്ഷാതീയതി ആഗസ്റ്റ് 16 വരെ നീട്ടി. അപേക്ഷാഫോറവും വിശദ വിവരങ്ങളും www.ciprs.cusat.ac.in, www.cusat.ac.in വെബ്സൈറ്റുകളിൽ. ഇൻസ്ട്രുമെേൻറഷനിൽ സംവരണ സീറ്റ് ഒഴിവ് ഇൻസ്ട്രുമെേൻറഷൻ വകുപ്പ് നടത്തുന്ന എം.ടെക് (ഇൻസ്ട്രുമെേൻറഷൻ) കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ ഓരോ സീറ്റും എം.എസ്സി (ഇൻസ്ട്രുമെേൻറഷൻ) കോഴ്സിൽ എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റും ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 31ന് രാവിലെ 10ന് വകുപ്പ് ഓഫിസിൽ നടക്കുന്ന ഇൻറർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും ഫീസും നാല് പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഹാജരാകണം. വിശദ വിവരങ്ങൾക്ക് വൈബ്സൈറ്റ് www.cusat.nic.in ഫോൺ: 0484-2575008/2862531.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.