സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ അമിത ഫീസ് അവസാനിപ്പിക്കണം -ഓള്‍ കേരള മെഡിക്കല്‍ ആപ്ലിക്കൻറ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അമിത ഫീസ് ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഓള്‍ കേരള മെഡിക്കല്‍ ആപ്ലിക്കൻറ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ സമയത്ത് 20 ശതമാനം സീറ്റില്‍ 25,000 രൂപയും 30 ശതമാനം സീറ്റില്‍ 2,50,000 രൂപയുമായിരുന്നു ഫീസ് ഇൗടാക്കിയിരുന്നത്. പോയവര്‍ഷത്തെ ശരാശരി ഫീസ് 3,05,000 രൂപയായിരുന്നു. ഈ വര്‍ഷം മെഡിക്കല്‍ പ്രവേശന ഫീസ് 10 ശതമാനം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഈടാക്കാവുന്ന പരമാവധി ഫീസ് 3,35,500 ആണ്. അടുത്ത നാല് വര്‍ഷത്തേക്ക് ഫീസ് ഉയര്‍ത്തില്ലെന്ന്് പറയുമ്പോഴും 20 ശതമാനം വർധന അംഗീകരിക്കാന്‍ തയാറാണ്. അതും കൂടി ചേര്‍ത്താല്‍ 3,66,000 രൂപയിലെത്തും. മെഡിക്കല്‍ കോളജുകള്‍ ഇതില്‍ ഒരു രൂപപോലും കൂടുതല്‍ ആവശ്യപ്പെടുന്നത് അഴിമതിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഡോണേഷനെന്ന പേരില്‍ ഈടാക്കുന്നതും ഈ തുകയ്ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം. കൂടുതല്‍ തുക നല്‍കാന്‍ മാനേജുമെൻറുകള്‍ ആവശ്യപ്പെട്ടാല്‍ നിയമലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. സര്‍ക്കാറിന് കോഴ നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ട് അതിെൻറ ഭാരം പാവപ്പെട്ട വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഓള്‍ കേരള മെഡിക്കല്‍ ആപ്ലിക്കൻറ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പഠന മികവ് അറിയാൻ രോഗികള്‍ക്ക് അവകാശമുണ്ട്. ആശുപത്രി വെബ്‌സൈറ്റില്‍ ഡോക്ടര്‍മാരുടെ 10,പ്ലസ് 2 മാര്‍ക്ക് ലിസ്റ്റുകളുടെ കോപ്പിയും എന്‍ട്രൻസിന് ലഭിച്ച സ്‌കോറും പ്രദര്‍ശിപ്പിക്കാന്‍ നിയമം കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. ജയിംസ് തോമസ് പാമ്പയ്ക്കല്‍, ജോസ് മാത്യു, ബേബി അഗസ്റ്റിന്‍, ജോണി വലിയകുന്നേല്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.