കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ സംഘടിപ്പിച്ച വിജയികളുടെ ദിവസം- 2017 (വിന്നേഴ്‌സ് ഡേ- -2017) റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എ ഫൈനല്‍, സി.പി.ടി പരീക്ഷകളില്‍ എറണാകുളം ശാഖയില്‍ പഠിച്ച് പരീക്ഷ എഴുതിയവരില്‍ ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കുകയും പ്രഥമ സ്ഥാനീയര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. എറണാകുളം ബ്രാഞ്ചിെൻറ സി.പി.ടി പരിശീലന പരിപാടിയില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയവരില്‍ 70 ശതമാനം പേര്‍ വിജയിച്ചു. 200ല്‍ 180 മാര്‍ക്കോടെ പ്രതീക് ആര്‍. പൈ ഒന്നാമതും 165 മാര്‍ക്കോടെ കെ. അഫ്‌ന രണ്ടാമതുമെത്തി. ഫൈനല്‍ പരീക്ഷയില്‍ അങ്കിത് കുമാര്‍ മോമയും കെ. ഗോവിന്ദരാജും മുന്‍പന്തിയിലെത്തി. ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ അംഗം ജോമോന്‍ കെ. ജോര്‍ജ്, എറണാകുളം ശാഖ അക്കാദമിക് അഫയേഴ്‌സ് കോഓഡിനേറ്റര്‍ റോഡ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ശാഖ ചെയര്‍മാന്‍ ലൂക്കോസ് ജോസഫ് സ്വാഗതവും സെക്രട്ടറി ജേക്കബ് കോവൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.