ദേവസ്വം ബോർഡ്​ തുക വകമാറ്റൽ അന്വേഷിക്കണമെന്ന്​ പെൻഷനേഴ്​സ്​ കോൺഫെഡറേഷൻ

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ വകമാറ്റി ചെലവഴിച്ച ഉദ്യോഗസ്ഥ നടപടി ആസൂത്രിതമെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ. നാലുമാസത്തിനിടെ 17.8 േകാടിയിലേറെ രൂപയാണ് മരാമത്ത് പ്രവൃത്തികൾക്ക് വക മാറ്റിയത്. കഴിഞ്ഞ ശബരിമല സീസണി​െൻറ അവസാന ഘട്ടത്തിൽ ചില ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഇത് സംബന്ധിച്ച് നീക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക വിനിയോഗം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ആർ. ഷാജി ശർമയും ജനറൽ സെക്രട്ടറി ആനയറ ചന്ദ്രനും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.