കൊച്ചി: 2.3 കോടിയുടെ നിരോധിത നോട്ടുമായി അഞ്ചുപേർ പിടിയിലായ സംഭവത്തിൽ ഇടപാടുകാരെ കണ്ടെത്താനായില്ല. അന്വേഷണം മറ്റ് ജില്ലകളിലേക്കും കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ഇടപാടുകാരിൽ പലരും വിദേശത്താണെന്നാണ് നിഗമനം. ഇടപാടുകാരുെടതാണെന്ന് പറഞ്ഞ് പ്രതികൾ നൽകിയ വിലാസവും ഫോൺ നമ്പറും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ, സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം വഴിമുട്ടിയ അവസ്ഥയാണ്. റദ്ദാക്കിയ 1000, 500 നോട്ടുകൾ ശേഖരിച്ച് മാറ്റിനൽകുകയാണ് ഇവർ ചെയ്തിരുന്നത്. ഒരു കോടിയുടെ അസാധു നോട്ട് നൽകുമ്പോൾ 20 ലക്ഷം രൂപയുടെ യഥാർഥ നോട്ട് ഇടപാടുകാർക്ക് കൈമാറും. ഇത്തരത്തിൽ ശേഖരിച്ച നോട്ടുമായി എത്തിയപ്പോഴാണ് നെട്ടൂരിൽ ഷാഡോ പൊലീസിെൻറ പിടിയിലായത്. നോട്ട് മാറാനെന്ന വ്യാജേനയെത്തി പൊലീസ് ഇവരെ കുടുക്കുകയായിരുന്നു. നിരോധിച്ച നോട്ടുകൾ ഒരു തരത്തിലും മാറ്റിയെടുക്കാൻ കഴിയില്ലെന്നിരിക്കെ എന്തിനാണ് ഇവർ ഇത് വാങ്ങി പണം നൽകിയതെന്നത് ദുരൂഹമായി തുടരുകയാണ്. മറ്റെന്തോ ആവശ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന റാക്കറ്റാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. മൂവാറ്റുപുഴ മണലിൽ ജലീൽ(55), തൃപ്പൂണിത്തുറ വേദപുരി ഗാർഡൻസിൽ റാം ടി.പ്രഭാകർ (41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കൽ ജോൺ (51), തൃശൂർ മുണ്ടൂർ പുത്തേക്കര സത്യൻ (54) ഇരിങ്ങാലക്കുട ആലങ്ങാട് ജയൻ(40) എന്നിവരാണ് വെള്ളിയാഴ്ച പിടിയിലായത്. പണം മാറ്റിയെടുക്കാൻ കഴിയാതിരുന്നവരും കള്ളപ്പണ നിക്ഷേപമുണ്ടായിരുന്നവരുമാണ് ഇവരുടെ ഇടപാടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.